General News

ഇറാനില്‍ വിമാനം തകര്‍ന്ന് 60 പേര്‍മരിച്ചു

Sun, Feb 18, 2018

Arabianewspaper 308
ഇറാനില്‍ വിമാനം തകര്‍ന്ന് 60 പേര്‍മരിച്ചു

ഇറാനില്‍ വിമാനം തകര്‍ന്നു വീണ് 60 പേര്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും യസൂംഗിലേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണത്.


ടെഹ്‌റാനിലെ മെഹര്‍ബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നു ഉയര്‍ന്ന വിമാനം അലപ് നേരത്തിനു ശേഷം റഡാറില്‍ നിന്നും അപ്രത്യക്ഷമായി,. ഇറാനിലെ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്ന അസെമന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്.


സംഭവത്തെ തുടര്‍ന്ന് അടിയന്തര സഹായവുമായി എമര്‍ജന്‍സി ഹെലികോപ്ടര്‍ അപകടം നടന്ന ഇസ്ഫഹാന്‍ പ്രവിശ്യയിലേക്ക് പോയി,. മല നിരകളായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നാണ് സൂചന. ആംബുലന്‍സുകളും മറ്റും ചെന്ന് എത്താന്‍ അസൗകര്യമുള്ള സ്ഥലമാണ് ഇവിടം.

Tags : Plane crash 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ