International News

പാരീസ് ആക്രമണത്തിനിടെ ജനല്‍ ഭിത്തിയില്‍ തൂങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷിച്ചയാള്‍ക്ക് ആദരം

Wed, Nov 18, 2015

Arabianewspaper 4724
പാരീസ് ആക്രമണത്തിനിടെ ജനല്‍ ഭിത്തിയില്‍ തൂങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷിച്ചയാള്‍ക്ക് ആദരം

പാരീസില്‍ ഐഎസ് നടത്തിയ ആക്രമണത്തിനിടെ രക്ഷപ്പൈടാനായി ഉയരമുള്ള കെട്ടിടത്തിലെ ജനല്‍വഴി പുറത്തു ചാടാന്‍ ശ്രമിച്ച ഗര്‍ഭിണിയായ സ്ത്രീയെ രക്ഷപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


സംഭവത്തില്‍ രക്ഷപ്പെട്ട ശേഷം, ജീവന്‍ പണയം വെച്ച് തന്നെ രക്ഷപ്പെടുത്തിയയാളെ ഇവര്‍ തിരഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.


സംഗീത പരിപാടി നടന്നിരുന്ന ബാതാഷ്യന്‍ തീയ്യറ്റിന്റെ ബാല്‍ക്കണിയില്‍ പിടിച്ചു തൂങ്ങിക്കിടന്ന് രക്ഷപ്പെടുത്താനായി കരഞ്ഞ സ്ത്രീയെ ഒരാളെത്തി കൈപിടിച്ചു കയറ്റുന്നതായാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.


ഇതിനു താഴെ നിരവധി മൃതശരീരങ്ങള്‍ കിടന്നിരുന്നു. സ്ത്രീയുടെ ശബ്ദം കോട്ടെത്തിയ സെബാസ്റ്റ്യന്‍ എന്നയാളാണ് ഇവരെ വലിച്ചു കയറ്റിയത്. തന്റെ മുന്നില്‍ ഒരാള്‍ മരിച്ചു വീഴുന്നത് കണ്ടു നില്‍ക്കാന്‍ വയ്യാത്തതു കൊണ്ടാണ് സ്വന്തം ജീവന്‍ പണയം വെച്ചാണെങ്കിലും സ്ത്രീയെ രക്ഷിക്കാന്‍ തുനിഞ്ഞതെന്ന് ഫ്രഞ്ച് റേഡിയോ സ്റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞു,.


വഴിയില്‍ നിന്നിരുന്നവരോടാണ് രക്ഷപ്പെടുത്തനായി ഇവര്‍ യാചിച്ചത്. ഇവര്‍ ചാടാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു.


സര്‍, സര്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നെ രക്ഷപ്പെടുത്തു എന്ന് യുവതി വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.


യുഎസ് ബാന്‍ഡായ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റലിന്റെ സംഗീത പരിപാടികാണാനെത്തിയവരിലുള്‍പ്പെട്ടവരാണ് പേര് പുറത്തു പറയാന്‍ വിസമ്മിച്ച സ്ത്രീയും രക്ഷപ്പെടുത്തിയ സെബാസ്റ്റ്യനും. ഇവിടെ 89 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടടത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ