General News

പലസ്തീ്ന്‍ പ്രധാനമന്ത്രി വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു

Tue, Mar 13, 2018

Arabianewspaper 892
പലസ്തീ്ന്‍ പ്രധാനമന്ത്രി വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു

പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംമദള്ളയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഗാസയില്‍ ഉഗ്ര സ്‌ഫോടനം. പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഫത പാര്‍ട്ടി ആരോപിച്ചു,


വാഹന വ്യൂഹം കടന്നു പോകുന്ന റോഡിലെ വൈദ്യുത പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊ്ട്ടിത്തെറിച്ചത്. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം .


ഗാസയിലെ ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഫത പാര്‍ട്ടി ആരോപിച്ചു, സ്‌ഫോടനവും വധശ്രമവും ഗാസയിലെ ഭരണകക്ഷിയായ ഹമാസും യുഎസും മറ്റ് രാജ്യാന്തര ഏജന്‍സികളും പിന്തുണയ്ക്കുന്ന പാലസ്തീന്‍ അഥോറിറ്റിയുമായി നടക്കുന്ന ചര്‍ച്ചകളെ ഇത് അട്ടിമറിച്ചു,


ഗാസയുടെ പുനരുത്ഥാനത്തിന് രാജ്യാന്തര ഏജന്‍സികള്‍ സാമ്പത്തിക പാക്കേജ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ