Local News

പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു

Sat, Mar 10, 2018

Arabianewspaper 53622
പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു

വേനലില്‍ പാലക്കാട് ജില്ലയിലെ കിണറുകള്‍ വറ്റി വരണ്ടു തുടങ്ങി. ജില്ലയിലെ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. പലയിടങ്ങളിലും കുഴല്‍ക്കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.


ടാങ്കര്‍ ലോറിയില്‍ ഇവിടെ കുടിവെളളം എത്തുന്നതാണ് ആശ്വാസം. മുതലമട, കൊല്ലങ്കോട്, നെന്‍മാറ തുടങ്ങിയ ഇടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ അതിരൂക്ഷമായാണ് വേനല്‍ക്കാലം എത്തുന്നത്.


മഴക്കാലത്തു പോലും മഴലഭിക്കാത്ത ഇടങ്ങള്‍ ജില്ലയില്‍ പലയിടത്തുമുണ്ട്. അസഹ്യമായ ചൂടാണ് മാര്ച്ച് മുതല്‍ അനുഭവിച്ചു തുടങ്ങിയത്. ഇനി രണ്ടു മാസം കൂടി വേനല്‍ രൂക്ഷമായി തുടരാനുണ്ടെന്നത് ജീവിതം ദുസഹമാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഹ

Tags : palakkad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ