General News

ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലമാറ്റം

Wed, Aug 16, 2017

Arabianewspaper 210
ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലമാറ്റം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സ്വകാര്യ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത് ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ശക്തമായ നടപടിയെടുത്ത പാലക്കാട് ജില്ലാ കളക്ടര്‍ മേരിക്കുട്ടി ഉള്‍പ്പെടെയുള്ള അഞ്ചോളം ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലമാറ്റം.  മേരിക്കുട്ടിയെ പഞ്ചായത്ത് ഡയറക്ടറായാണ് നിയമിച്ചത്.


തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ കളക്ടര്‍മാര്‍ക്കും സ്ഥാലം മാറ്റമുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡോ. കെ വാസുകിയെ തിരുവനന്തപുരത്തും, ടിവി അനുപമയെ ആലപ്പുഴയിലും ഡോ. എസ് കാര്‍ത്തികേയനെ കൊല്ലത്തും, സുരേഷ് ബാബുവിനെ പാലക്കാട്ടും കളക്ടര്‍മാരായി നിയമിച്ചു. നവജ്യോത് ഖോസയാണ് കോട്ടയും ജില്ലാ കളക്ടര്‍.


കളക്ടര്‍മാരെ സ്ഥലം മാറ്റിയത് പതിവു നടപടിക്രമം മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags : IAS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ