OMG News

നിര്‍ബന്ധ വിവാഹത്തിന് ഇരയായി, ഭര്‍ത്താവിനേയും 14 ബന്ധുക്കളേയും യുവതി വിഷം കൊടുത്തു കൊന്നു

Wed, Nov 01, 2017

Arabianewspaper 1007
നിര്‍ബന്ധ വിവാഹത്തിന് ഇരയായി, ഭര്‍ത്താവിനേയും 14 ബന്ധുക്കളേയും യുവതി വിഷം കൊടുത്തു കൊന്നു

നിര്ബന്ധ വിവാഹത്തിന് ഇരയായ പാക്കിസ്ഥാനി യുവതി ഭര്‍ത്താവിനേയും 13 ബന്ധുക്കളേയും വിഷം കൊടുത്തു കൊന്നു. ലസിയില്‍ കൊടും വിഷം കലക്കി ഭര്‍തൃവീട്ടുകാരെ എല്ലാവരേയും കൊലപ്പെടുത്തിയ അസിയ ബിബിയെ (18) പോലീസ് അറസ്റ്റു ചെയ്തു.


തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെന്നും വിവാഹം കഴിക്കാനെത്തിയവരോടും താന്‍ ഇത് പറഞ്ഞതെന്നും എല്ലാം കുറച്ചു നാള്‍ കഴിയുന്നതോടെ ശരിയാകുമെന്ന് ഉത്തരം നല്‍കി തന്റെ അഭിപ്രായവും ഇഷ്ടവും ആരും ചെവിക്കൊണ്ടില്ലെന്നും യുവതി പറഞ്ഞു.


ലാഹോറിനടുത്ത് മുസഫര്‍ഗഡിലാണ് സംഭവം. സെപ്തംബറിലെ വിവാഹത്തിനു ശേഷം പലവട്ടം ഭര്‍തൃവീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഇവരെ പുറത്തു വിടാതെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.


പെണ്‍കുട്ടിക്ക് ഇഷ്ടമായിരുന്ന കാമുകനും ഇയാളുടെ അമ്മായിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ നിര്‍ദ്ദേശനത്തിന് വഴങ്ങിയാണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.


ഭീകര വിരുദ്ധ നിയമപ്രകാരമാണ് യുവതിയേയും മറ്റുള്ളവരേയും അറസ്റ്റു ചെയ്‌തെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കും ഇത് പാഠമാകാനാണ് വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുന്നതെന്നും പോലീസ് പറയുന്നു.


നിര്‍ബന്ധ വിവാഹത്തില്‍ നിന്ന രക്ഷപ്പെടാന്‍ തനിക്ക് വേറെ മാര്‍ഗമില്ലായിരുന്നുവെന്നും ഇതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളുവെന്നും പെണ്‍കുട്ടി പറഞ്ഞു. ചെയത കാര്യമോര്‍ത്ത് പശ്ചാത്താപം ഇല്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ