General News

ഭീകരാക്രമണങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരും പാക്കിസ്ഥാനു മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

Mon, Feb 12, 2018

Arabianewspaper 225
പാക്കിസ്ഥാനു മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമദ് ഭീകരര്‍ക്ക് ആയുധങ്ങളും നിര്‍ദ്ദേശങ്ങളും അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് പാക് സൈന്യം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പ്രതിരോധ മന്ത്രി നിര്‍മല സീതാരമന്‍.


പാക്കിസ്ഥാന്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരും. ഞാന്‍ ആവര്‍ത്തിക്കുന്നു തീര്‍ച്ചയായും പാക്കിസ്ഥാന്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു,


ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമമിച്ച സംഭവത്തില്‍ പരിക്കേറ്റവരേയും മരിച്ച സൈനികരുടെ ബന്ധുക്കളേയും നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു.


ഇതിനു ശേഷം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും നിര്‍മല ചര്‍ച്ച നടത്തി.


കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും രേഖകളും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. ഈ തെളിവുകള്‍ എന്‍ഐഎക്ക് കൈമാറി.


പാക്കിസ്ഥാന്റെ സംരക്ഷണയിലുള്ള അസര്‍ മസൂദാണ് ആക്രമണത്തിന് പിന്നിലെന്നും നിര്‍മല പറഞ്ഞു, പാക് അതിര്‍ത്തിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പിലാണ് ആക്രമണം നടന്നത്.


ഭീകരരെ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്നതിന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ഈ മേഖലയില്‍ പതിവില്ലാത്ത വെടിനിര്‍ത്തര്‍ കരാര്‍ ലംഘനത്തെ തുടര്‍ന്നാണ് ഭീകരര്‍ പിര്‍ പഞ്ചാല്‍ മേഖലയില്‍ ഭീകരര്‍ എത്തുന്നതെന്നും മന്ത്രി പറഞ്ഞു.,


ഭീകരരെ തുരത്താന്‍ സൈന്യം സമയമെടുത്താണ് ഓപറേഷന്‍ നടത്തിയത്. 189 ഫ്‌ളാറ്റുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷം മൂന്നു ഭീകരരെ വകകരുത്തി. നാലു ഭീകരര്‍ ഒരുമിച്ചെത്തി വ്യാപക ആക്രമണത്തിനാണ് പദ്ധതിയിട്ടതെങ്കിലും ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ജാഗരൂകരായി നിന്ന ക്വിക് റെസ്‌പോണ്‍സ് ടീം ഉടനെ തന്നെ ഇവരെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഭീകരര്‍ ചിതറി ഓടി ചില ക്വര്‍ട്ടേഴുസുകളില്‍ ഒളിച്ചു. ഇവര്‍ പലഭാഗങ്ങളിലായി പോയതിനാലാണ് ആക്രമണത്തില്‍ അധികം ആള്‍ നാശം ഉണ്ടാകാതിരുന്നത്. കേന്ദ്രീയ വിദ്യാലത്തിലെ സ്‌കൂളായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സൂചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. .

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ