General News
പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
Wed, Mar 28, 2018


പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിക്ക് ന്യയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നത് വിവാദമായി. പാക് ടെലിവിഷന്‍ ചാനലുകളാണ് ഈ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്.
സുരക്ഷാ പരിശോധനയ്ക്കു ശേഷം കോട്ടും ബാഗും കൈയ്യില്‍ തൂക്കി അബ്ബാസി വരുന്ന ദൃശ്യങ്ങള്‍ പാക് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. പാക്കിസ്ഥാന്റെ അഭിമാനത്തിന് മുറിവേറ്റെന്നും ആണവ ശക്തിയായ രാജ്യത്തെ അപമാനിക്കുകയാണ് ഉണ്ടായതെന്നും ഇതുവരെ ഇത്തരമൊരു അവഹേളനം പാക്കിസ്ഥാന് നേരിട്ടിട്ടില്ലെന്നും ഇതിന് തക്കതായ മറുപടി നല്‍കണമെന്നും പാക് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നു.
പലയിലടത്തും യുഎസ് പതാക കത്തിക്കലും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.
എന്നാല്‍, പാക്കിസ്ഥാന് ഔദ്യോഗികമായി ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പാക്കിസ്ഥാനെതിരെ അമേരിക്ക ഉപരോധങ്ങളും വീസ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അബ്ബാസിയുടെ വ്യക്തിപരമായ സന്ദര്‍ശനമായതിനാലാണ് പരിശോധന വേണ്ടിവന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന സഹോദരിയെ സന്ദര്‍ശിക്കാനാണ് അബ്ബാസി കഴിഞ്ഞ ദിവസം യുഎസില്‍ എത്തിയത്.
സ്വകാര്യ സന്ദര്‍ശനത്തിനിടെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി അബ്ബാസി കൂടിക്കാഴ്ച നടത്തിയിരുന്നിു. എന്നാല്ഡ, ഭീകരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് കൂടിക്കാഴ്ചയില്‍ മൈക്ക് പെന്‍സി ആവശ്യപ്പെടുകയാണ് ഉണ്ടായത്.
P.M #ShahidKhaqanAbbasi
being stripped naked & searched in the #USA. He was in US for 8 days.
It was a visit without security & protocol; Embassy were instructed not to receive him.
The video below says it all@KlasraRauf @Nomysahir @ameerabbas84 @Fahad4014 @Benazir_Shah pic.twitter.com/DikkxuFNKF
— Shahzad (پیر گیلانی) (@shahzadgillani) March 25, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment