General News

സംസ്‌കാരത്തിന് വിരുദ്ധം പാഡ്മാന് പാക്കിസ്ഥാനില്‍ വിലക്ക്

Sun, Feb 11, 2018

Arabianewspaper 181
സംസ്‌കാരത്തിന് വിരുദ്ധം പാഡ്മാന് പാക്കിസ്ഥാനില്‍ വിലക്ക്

ബോളിവുഡ് സിനിമ പാഡ് മാന് പാക്കിസ്ഥാനില്‍ വിലക്ക്. പാക് സംസ്‌കാരത്തിന് വിരുദ്ധമായാണെന്ന് കണ്ടാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ആര്‍ത്തവവും മറ്റും അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് ഇതെന്നും പാക് പാരമ്പര്യത്തിനും സംസ്‌കാരത്തിനും ഇത് എതിരാണെന്ന് പാക് സെന്‍സര്‍ ബോര്‍ഡ് പറയുന്നു,


ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു,. വീമെന്‍ട്രുറേറ്റ്ടൂ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധിക്കുന്നത്.


തമിഴ്‌നാട്ടിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിത കഥയാണ് അക്ഷയ് കുമാര്‍ നായകനായ ചിത്രം പറയുന്നത്.


സാനിട്ടറി പാഡ്, ആര്‍ത്തവം എന്നിവ സ്വകാര്യതയാണെന്നും ഇതൊന്നും പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പാക് സെന്‍സര്‍ ബോര്‍ഡ് പറയുന്നു.


മതപരമായി വിലക്കപ്പെട്ട വിഷയങ്ങളാണ് ചിത്രം പ്രതിപാദിപ്പിക്കുന്നതെന്ന് പാക് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയത്.


എന്നാല്‍,. ചിത്രം ശുചിത്വത്തെക്കുറിച്ചാണ് പ്രതിപാദിപ്പിക്കുന്നതെന്നും പാവപ്പെട്ട ഗ്രാമീണ സ്ത്രീകള്‍ക്ക് വൃത്തിഹീനമായ കടലാസും തുണിയും ഒക്കെ ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്റെ ഭാര്യയുടെ ഉദാഹരണം പ്രചോദനമായി ചിലവു കുറഞ്ഞ സാനിട്ടറി പാഡ് നിര്‍മിച്ചത്. ഇത് വനിതാ സ്വയം സഹായ സംഘങ്ങള്‍ വഴി വിറ്റഴിച്ച് നിരവിധി സ്ത്രീകള്‍ക്ക് ജീവനോപാധിയും ഒപ്പം ശുചിത്വ പൂര്‍ണമായ ആര്‍ത്തവ ദിനങ്ങളും പ്രദാനം ചെയ്യുകയാണ് മുരുകാനന്ദം ചെയ്തത്.

Tags : Padman 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ