General News

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ മടക്കി വിളിച്ചു

Thu, Mar 15, 2018

Arabianewspaper 474
ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ മടക്കി വിളിച്ചു

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ മടക്കി വിളിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ സംഘര്‍ഷത്തിന് വഴിവെച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ അപമാനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.


പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹമൂദിനെയാണ് വിദേശ കാര്യ മന്ത്രാലയം തിരിച്ചു വിളിച്ചത്.


കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ വെച്ച് പാക് ഡെ കമ്മീഷണറുടെ കാറ് പിന്തുടര്‍ന്ന ചിലര്‍ അസഭ്യം വിളിച്ചു പറഞ്ഞുവെന്നും അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പാക്കിസ്ഥാാന്‍ ആരോപിക്കുന്നത്.


അതേസമയം, പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കുന്നുണ്ടെന്നും ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ച നടപടിയില്‍ അസ്വാഭാവികത ഒന്നമില്ലെന്നും പാക്കിസ്ഥാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെ ഇത്തരത്തില്‍ അപമാനിത സംഭവങ്ങള്‍ പതിവാണെന്നും ഓരോ പ്രാവശ്യം പരാതിപ്പെടുമ്പോഴും പാക്കിസ്ഥാന്റെ മറുപടി മൗനമാണെന്നും ഇന്ത്യ തിരിച്ചടിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ