General News

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ യുഎന്നില്‍ ഉയര്‍ത്തി കാട്ടിയ ചിത്രം വ്യാജം

Mon, Sep 25, 2017

Arabianewspaper 199
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ യുഎന്നില്‍ ഉയര്‍ത്തി കാട്ടിയ ചിത്രം വ്യാജം

ഐക്യ രാഷ്ട്ര സഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് പാക്കിസ്ഥാന്‍ നാണം കെട്ടു. കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി എന്ന പേരില്‍ യുഎനിന്‌ലെ പാക് പ്രതിനിധി മലീഹ ലോധി ഉയര്‍ത്തിയ കാട്ടിയ ചിത്രം പലസ്തീനില്‍ ഇസ്രയേലിന്റെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ ചിത്രമായിരുന്നു.


കാശ്മീരില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ചാണ് ലോധി സംസാരിച്ചത്. കാശ്ാീരില്‍ ഇന്ത്യയുടെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍ സുരക്ഷാ സമിതി പ്രതിനിധി സംഘത്തെ അയയ്ക്കണമെന്നും മലീഹ ലോധി പറഞ്ഞു.


പ്രസംഗത്തിനിടെ മലീഹ ഉയര്‍ത്തിക്കാട്ടിയ ചിത്രം പലസ്തീന്‍ യുവതിയുടേതാണെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഭീകര വാദത്തിന്റെ മാതാവാണെന്നും ഇവര്‍ നേരത്തെ പറഞ്ഞു,. ഇന്ത്യയുടെ ഭരണ നേതൃത്വം മഹാത്മഗാന്ധിയുടെ ഘാതകരുടെ പിന്തുടര്‍ച്ചക്കാരാണെന്നും മുസ്ലീംങ്ങളുടെ രക്തം പുരണ്ട കൈകളാണ് ഭരണ കക്ഷിയിലെ നേതാക്കള്‍ക്കുള്ളതെന്നും മലീഹ ആരോപിച്ചിരുന്നു.


ലോകത്തെ തെറ്റിദ്ധരിപ്പിച്ചതിന് പാക്കിസ്ഥാന്‍ മാപ്പു പറയണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന.


അതേസമയം, പെല്ലറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന വസ്തുത ശരിയാണെന്നും ലോകം അന്വേഷിക്കട്ടെയെന്നും പാക് പ്രതിനിധി പറഞ്ഞു,


2014 ജൂലൈയില്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ പെലറ്റ് വെടിവെപ്പിലാണ് ഈ യുവതിക്ക് പരിക്കേറ്റത്. ഇത് രാജ്യാന്തര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രമാണ്.

Tags : Pakistan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ