Entertainment News

ദീപികയുടെയും ബന്‍സാലിയുടേയും തലയ്ക്ക് അഞ്ചു കോടി -കൊലവിളിയുമായി ക്ഷത്രിയ മഹാസഭാ

Sat, Nov 18, 2017

Arabianewspaper 7474
ദീപികയുടെയും ബന്‍സാലിയുടേയും തലയ്ക്ക് അഞ്ചു കോടി -കൊലവിളിയുമായി ക്ഷത്രിയ മഹാസഭാ

രജപുത്ര നായികയെ അവഹേളിച്ചുവെന്ന് ആരോപിച്ച് പത്മാവതി സിനിമയുടെ നായിക ദിപിക പദുകോണ്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കെതിരെ കൊലവിളി നടത്തിയ ക്ഷത്രിയ മഹാസഭാ നേതാവ് താക്കൂര്‍ അഭിഷേക് സോമിനെതിരെ യുപി പോലീസ് കേസെടുത്തു.


സഞ്ജയ് ലീല ബന്‍സാലിയുടേയും ദിപികയുടെയും തലയ്ക്ക് അഞ്ചു കോടി രൂപ ഇനാം പ്രഖ്യാപിച്ചതിനാണ് കേസ്.


റാണി പത്മിനിയെക്കുറിച്ചുള്ള ജീവചരിത്രകഥയില്‍ രജപുത്ര നായികയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. മുഗള്‍ രാജാവ് അലാവുദ്ദീന്‍ ഖില്‍ജിയുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ രജപുത്ര റാണി മറ്റു സ്ത്രീകളുമായി കൂട്ട ആത്മഹുതി ചെയ്‌തെന്നതാണ് ചരിത്രമെന്നും എന്നാല്‍, അലാവുദ്ദീന്‍ ഖില്‍ജുമായി പ്രണയത്തിലാകുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.


അതേസമയം, ഇതൊരു സ്വപ്‌ന രംഗമാണെന്നാണ് സഞ്ജയ് ലീലാ ബന്‍സാലി പറയുന്നത്. ചിത്രത്തിനെതിരെ ചിത്രീകരണ സമയത്തു തന്നെ രജപുത്ര സംഘടനകള്‍ അക്രമവും പ്രതിഷേധവും അഴിച്ചു വിട്ടിരുന്നു.


സിനിമ റിലീസ് ചെയ്യിക്കില്ലെന്നാണ് ഇവരുടെ ഭീഷണി. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെയാണ് പ്രക്ഷോഭമെന്ന് കോണ്‍ഗ്രസും മറ്റും ആരോപിക്കുന്നുണ്ട്. അതസമയം,. അഭിഷേക് സോം സമാജ് വാദി പാര്‍ട്ടി നേതാവണെന്ന് ബിജെപി ആരോപിക്കുന്നു.

Tags : Padmavati 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ