General News

ഹാര്‍ദ്ദിക് പട്ടേല്‍ അനുയായികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

Mon, Nov 20, 2017

Arabianewspaper 6763
ഹാര്‍ദ്ദിക് പട്ടേല്‍ അനുയായികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് പ്രതിഷേധിച്ച ഹാര്‍ദ്ദിക് പട്ടേലിന്റെ അനുയായികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. സൂററ്റിലെ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷം. പട്ടേല്‍ അനുയായികള്‍ ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.


പട്ടേല്‍ പ്രക്ഷോഭ സമിതിക്ക് അഞ്ചു സീറ്റുകളാണ് കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത് എന്നാല്‍, പട്ടിക പുറത്തു വന്നപ്പോള്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. ഒഴിവാക്കപ്പെട്ട സ്ഥാനാര്‍ത്ഥികളും അനുയായികളും ഇതില്‍ ക്ഷുഭിതരായി ആക്രമണം അഴിച്ചു വിടുകയായിരുന്നു.


പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി എന്ന പേരിലാണ് ഇവര്‍ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.


ആദ്യ ലിസ്റ്റില്‍ 77 പേരാണുണ്ടായിരുന്നത്. ഇതില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേര്‍ ഇല്ലെന്ന് മനസിലാക്കിയ ഉടനെയാണ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്.


വാഗ്ദാന ലംഘനം വെച്ചു പൊറുപ്പിക്കില്ലെന്നും വഞ്ചന സഹിക്കില്ലെന്നും പിഎഎസ് കണ്‍വീനര്‍ ദിനേഷ് പട്ടേല്‍ പറഞ്ഞു. ലളിത് വസോയ, അമിത് തുമാര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് കോണ്‍ഗ്രസ് അംഗീകരിച്ചത്. ധോരാജി,. ജുനഗഡ് എന്നീ മണ്ഡലങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന കാര്യം പുനപരിശോധിക്കുമെന്ന് ദിനേഷ് പറഞ്ഞു.


ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. പിഎഎഎസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ