Entertainment News

സുജിത് വാസുദേവിന്റെ 'ഓട്ടര്‍ഷാ' ചീത്രീകരണം ആരംഭിക്കുന്നു

Wed, Jan 31, 2018

Arabianewspaper 2296
സുജിത് വാസുദേവിന്റെ 'ഓട്ടര്‍ഷാ' ചീത്രീകരണം ആരംഭിക്കുന്നു facebook.com/SujithVaassudev

പ്രമുഖ ക്യാമറമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഓട്ടര്‍ഷയുടെ ചിത്രീകരണം ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രത്തില്‍ അനുശ്രീ നാ.യികയാകും. കോമഡി-ഡ്രാമയുടെ വിഭാഗത്തിലുള്ള ചിത്രം ഒരേ സമയം എന്റര്‍ടെയിന്‍മെന്റും ഇമോഷനും കൈകാര്യം ചെയ്യുന്നു


ജെയിംസ് ആന്‍ഡ് ആലീസിനു ശേഷം സുജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടോറിക്ഷ. ഫെബ്രുവരി രണ്ടാം വാരം കണ്ണൂര്‍,. കാസര്‍കോട് കോഴിക്കോട് എന്നിവടങ്ങളിലായി ചി്ത്രീകരണം ആരംഭിക്കും. എ പ്യുവര്‍ വെജ് മൂവി എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.


പ്രവാസി മലയാളി ബിസിനസ്‌കാരന്‍ മോഹന്‍ദാസ് ദാമോദരനും സുഹൃത്ത് ലെന്ിന്‍ വര്‍ഗീസും ചേര്‍ന്ന് എംഡി മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന ജയരാജ് മിത്രയാണ്. നിര്‍വഹിക്കുന്നത്. മറിമായം എന്ന ടെലി സീരിസിലെ ആദ്യ കാല കഥകള്‍ രചിച്ച ജയരാജ് ജീവിത ഗന്ധി.യായ പുതുമയുള്ള കഥയുമായി രംഗത്ത് വരികയാണ്. മീഡിയ കമ്പനി ചിത്രത്തിന്റെ നിര്‍മാണ മേല്‍നോട്ടം നിര്‍വഹിക്കുന്നു. സംഗീതം ശരത് നിര്‍വഹിച്ചു. ചിത്രം മെയ് -ജൂണോടേ തീയ്യറ്ററുകളില്‍ എത്തും. ബാദുഷ നിര്‍മാണ നിയന്ത്രണവും കല ആഷിഖും കൈകാര്യം ചെയ്യുന്നു. ചിത്രസന്നിവേശം ജോണ്‍കുട്ടിയും വസ്ത്രാലങ്കാരം സ്റ്റേഫി സേവിയറും മേക്ക് അപ് ജിതേഷും നിര്‍വഹിക്കുന്നു.


പുതുമുഖങ്ങളാകും ചിത്രത്തില്‍ ഏറെയും അണിനിരക്കുക. ഓട്ടോ റിക്ഷ സാധാരണക്കാരന്റെ വാഹനമാണ്., സമൂഹത്തിലെ പലവിഭാഗം ഓട്ടോറിക്ഷ നിത്യേനയെന്നോണം ഉപയോഗിക്കുന്നു.  ഓട്ടോ റിക്ഷയില്‍ കയറുന്ന ഒരോ ജീവിതങ്ങളും ഒരോ കഥകളാണ്. യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ പല മുഹൂര്‍ത്തങ്ങളും ഉണ്ട്. യഥാര്‍ത്ഥ്യത്തിന്റെ പ്രതലത്തില്‍ ഉറച്ചു നി്ന്നുകൊണ്ട് അതിഭാവുകത്വം ഇല്ലാതെ ലളിതമായ കഥയാണ് ചിത്രത്തിലൂുടെ പറയുന്നത്.


ദൃശ്യം , മെമ്മറീസ് എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച് പ്രതിഭയാണെന്ന് സുജിത് തെളിയിച്ചു.  എട്ടോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക്  പിന്നില്‍ പ്രവര്‍ത്തിച്ച സുപ്പര്‍ സൂപ്പര്‍ ക്യാമറമാനായ സുജിത്തിന് ഏറ്റവും മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്‌കാരവും  ലഭിച്ചു.


സുജിത് തന്നെയാണ് ഇതിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുക.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ