Entertainment News

ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു

Tue, Mar 27, 2018

Arabianewspaper 16502
ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു facebook.com/SujithVaassudev

സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം രാഷ്ട്രീയക്കാര്‍ കക്ഷി വ്യത്യാസം മറന്ന് ഒരുമിച്ചെത്തിയത് കൗതുകമായി.


കണ്ണൂരിലും പരിസരത്തുമാണ് സുജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കീഴാറ്റൂര്‍ സമരവും മറ്റുമായി കണ്ണൂരിന്റെ രാഷ്ട്രീയം കലങ്ങി മറിഞ്ഞിരിക്കുമ്പോഴാണ് ഒരുവശത്ത് നന്മയുടെ അരങ്ങായി ഓട്ടര്‍ഷ എന്ന ചിത്രത്തിന്റെ സെറ്റ് മാറിയത്.


എംപിമാരായ പി കെ ശ്രീമതിടീച്ചറും, സുരേഷ് ഗോപിയും ഒപ്പം കോണ്‍ഗ്രസ് നേതാവായ കെ സുധാകരനും പിസി ജോര്‍ജ് എംഎല്‍എയും പയ്യന്നൂരിലെ സെറ്റില്‍ എത്തി.


സുരേഷ് ഗോപിയും പിസി ജോര്‍ജും ചിത്രത്തില്‍ മുഖം കാണിക്കുന്നു.


കണ്ണൂരിനെ കുറിച്ച് കേരളത്തിന്റെ രാഷ്ട്രീയ-സാമുഹിക ചരിത്രത്തില്‍ നിഷേധാത്മക സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും കണ്ണൂരിലെ ജനമനസുകളുടെ യഥാര്‍ത്ഥ നന്മ അഭ്രാപാളികളിലൂടെ സമൂഹത്തിന് മുമ്പാകെ എത്തിക്കുക എന്ന ദൗത്യമാണ് ദൃശ്യത്തിന്റെ ക്യാമറമാനായിരുന്ന സുജിത് വാസുദേവ് ഏറ്റെടുത്തിരിക്കുന്നത്.


അനുശ്രീ ഓട്ടോറിക്ഷ ഡ്രൈവറാകുന്ന ചിത്രത്തില്‍ കണ്ണൂരിന്റെയും നാട്ടുകാരുടേയും നന്മയുടെ കഥയാണ് പറയുന്നത്.


കണ്ണൂരുകാര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലും എത്തുന്നുണ്ട്. സംവിധായകന്‍ മാസങ്ങളോളം കണ്ണൂരില്‍ താമസിച്ച് ഇതിനായി ഓഡീഷന്‍ നടത്തിയിരുന്നു. ആയിരത്തോളം പേരാണ് അഭിനയിക്കാനായി എത്തിയത്.


മറിമായം ടിവി സീരിയലിന്റെ കഥ എഴുതിയ ജയരാജ് മിത്രയാണ് ഓട്ടര്‍ഷയുടെ തിരക്കഥ കൈകാര്യം ചെയ്യുന്നത്.


ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിനു ശേഷമാണ് സുജിത് കളിയും കാര്യവും പറയുന്ന ഓട്ടര്‍ഷയുമായി എത്തുന്നത്. സമ്പൂര്‍ണ റോഡ് മൂവിയാണ് ഓട്ടര്‍ഷ.


സംസ്ഥാന സര്‍്ക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയ സുജിത് തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.


ചിത്രത്തിന്റെ ഏറിയ ഭാഗവും ഓട്ടോറിക്ഷയുമായി ചുറ്റിപ്പറ്റിയായതിനാല്‍ പ്രത്യേകതയുള്ള ചിത്രീകരണ സജ്ജീകരണങ്ങളും സുജിത് ഇതില്‍ പരീക്ഷിക്കുന്നുണ്ട്.


ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനത്തിലെ രംഗങ്ങള്‍ ചിത്രികരിക്കുന്നതിനായി റിഗ് സംവിധാനം ഉപയോഗിച്ചാണ് സുജിത് ഭൂരിഭാഗം രംഗങ്ങളും ചിത്രികരിച്ചിരിക്കുന്നത്.


അടിസ്ഥാന പരമായി ക്യാമറമാന്‍ ആയതിനാല്‍ ട്രാക്കിംഗ് ഷോട്ടുകള്‍ ഭംഗി ചോരാതെ പെര്‍ഫക്ഷനോടെ ചിത്രീകരിക്കുക ക്ലേശകരമാണ്. ഒരേ സമയം മൂന്നു ക്യാമറ വെച്ചാണ് രംഗങ്ങള്‍ ചി്ത്രികരിക്കുന്നത്. ഇതിനായി ചരിത്രത്തിലാദ്യമായി ഒരു ഓട്ടോറിഗ് തന്നെ സുജിത് ഏര്‍പ്പാടാക്കി.


ചില്‍ഡ്രന്‍ ഓഫ് മെന്‍ എന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രത്തിലെ കാര്‍ റിഗിനു സമാനമാണ് ഓട്ടര്‍ഷയിലെ റിഗ്.ഷോട്ടുകള്‍.


ട്രോളി ഒഴിവാക്കിയിലും പകല്‍ ലൈറ്റപ്പ് ഇല്ലാതെ സ്വാഭാവിക വെളിച്ചത്തിലുമാണ് ചിത്രീകരണം. വ്യത്യസ്തമായ അനുഭവമായിരിക്കും സുജിത് ഒരുക്കുന്ന ഓട്ടര്‍ഷ,.


സാധാരണക്കാരായ നാട്ടുകാര്‍ ഓട്ടോറിക്ഷയ്ക്ക് പറയുന്നല ചുരുക്കപ്പോരാണ് സുജിത് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.


എംഡി മീഡിയാസിനു വേണ്ടി മോഹന്‍ദാസ് ദാമോദരനും ലെനിന്‍ വര്‍ഗീസും സുജിതും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് ശരത് ഈണമിടുന്നു. ആഷിക് കലയും ബാദുഷ നിര്‍മാണ നിര്‍വഹണവും നിര്‍വഹിക്കുന്നു. വസ്ത്രാലാങ്കാരം സ്റ്റെഫി സേവ്യറും, മേയ്ക്ക് അപ് ജിതേഷും കൈകാര്യം ചെയ്യുന്നു.


 

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ