Travel News

സമയ കൃത്യത : എയര്‍ ഇന്ത്യ മോശം സര്‍വ്വീസുകളില്‍ മൂന്നാം സ്ഥാനത്ത്

Mon, Jan 09, 2017

Arabianewspaper 1373
സമയ കൃത്യത :  എയര്‍ ഇന്ത്യ മോശം സര്‍വ്വീസുകളില്‍ മൂന്നാം സ്ഥാനത്ത്

സമയ ക്ലിപ്ത ( ഓണ്‍ ടൈം പെര്‍ഫോമന്‍സ്-ഒടിപി) പാലിക്കുന്ന ലോകത്തെ പത്തു വിമാന കമ്പനികളുടെ പട്ടിക ഫ്‌ളൈറ്റ് സ്റ്റാറ്റ്‌സ് എന്ന ഏവിയേഷന്‍ ഇന്‍സൈറ്റ്‌സ് കമ്പനി പുറത്തു വിട്ടു. സമയ നിഷ്ഠ പാലിക്കാത്ത പത്തു കമ്പനികളുടെ പട്ടികയും പ്രസിദ്ധികരിച്ചിട്ടുണ്ട്.


ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സമയ ക്ലിപ്തത ഇല്ലാത്ത വിമാന സര്‍വ്വീസുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.


ഇസ്രയേല്‍ വിമാന സര്‍വ്വീസായ എല്‍ അല്‍ ആണ് മോശം വിമാനക്കമ്പനികളില്‍ ഒന്നാമത്. ഐസ് ലാന്‍ഡ് എയര്‍ രണ്ടാം സ്ഥാനത്തും ഫിലിപ്പൈന്‍സ് എയര്‍ ലൈന്‍സ് നാലാം സ്ഥാനത്തുമാണ്. 5 . ഏഷ്യാന എയര്‍ ലൈന്‍സ്. 6. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, 7. ഹോങ്കോംഗ് എയര്‍ലൈന്‍സ്, 8. എയര്‍ ചൈന,. 9. കൊറിയന്‍ എയര്‍ . 10 ഹെനാന്‍ എയര്‍ ലൈന്‍സ് എന്നിങ്ങനെയാണ് പത്തു കമ്പനികള്‍.


എന്നാല്‍, സമയ കൃത്യത പാലിക്കുന്ന കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ഡച്ച് എയര്‍ലൈന്‍സായ കെഎല്‍എം ആണുളളത്. രണ്ടാം സ്ഥാനം സ്പാനിഷ് എയര്‍ കമ്പനിയായ ഐബീരിയയും മൂന്നാം സ്ഥാനം ജപ്പാന്‍ എയര്‍ലൈന്‍സിനുമാണുള്ളത്. 4 ഖത്തര്‍ എയര്‍ലൈന്‍സ്, 5. ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്. 6. ജപ്പാനിലെ തന്നെ ഓള്‍ നിപ്പോണ്‍ എയര്‍ വെയ്‌സ് (അന) 7. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, 8. ഡെല്‍റ്റ എയര്‍ ലൈന്‍സ് (യുഎസ്), 9. ടാം ലിന്‍ഹാസ് എയ്രിസ് (ബ്രസീല്‍) 10 ക്വാന്റാസ് (ഓസ്‌ട്രേലിയ)


ക്യാബിന്‍ സര്‍വ്വീസും സൗകര്യങ്ങളും പരിഗണിക്കാതെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ എയര്‍വേയ്‌സുകളായ ബ്രിട്ടീഷ് എയര്‍വേയ്‌സ്. എമിറേറ്റ്‌സ് എന്നിവയൊക്കെ ലിസ്റ്റില്‍ ഇടം പിടിക്കാത്തത് ഇതു മൂലമാണ്.


അതേസമയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഏയര്‍ ഇന്ത്യ എഴുപതു ശതമാനം വിമാനങ്ങളും ക്യത്യ സമയം പാലിക്കുന്നതായാണ് പറയുന്നത്. മുമ്പ് 52 ശതമാനമായിരുന്നു ഇത്.

Tags : Air India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ