Entertainment News
പുലിമുരുഗന്റെ സംഗീതം ഒസ്കാര്‍ പരിഗണനയ്ക്ക് , ആഹ്ളാദം പങ്കുവെച്ച് ഗോപി സുന്ദര്‍
Wed, Dec 20, 2017


മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ മോഹന്‍ ലാല്‍ ചിത്രം പുലിമുരുഗന്റെ സംഗീതം ഒസ്കാര്‍ നാമനിര്ദ്ദേശത്തിനാുള്ള ലിസ്റ്റില്‍. ചിത്രത്തിലെ രണ്ടു പാട്ടുകളാണ് ഒറിജനല്‍ സ്കോര്‍ വിഭാഗത്തിലേക്ക് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
മുരുകന് കാട്ടാക്കട രചിച്ച മാനത്തേ മാരിക്കുറിമ്പെ , റഫീഖ് അഹമദ് രചിച്ച കാടണയും കാല്‍ച്ചിലമ്പേ എന്നീ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് ഈണം ഇട്ടത്. വാണിജയറാം യേശുദാസ് , ചിത്ര എന്നിവരാണ് ഗായകര്‍.
കാടിന്റെ പശ്ചാത്തലത്തില്‍ ഫോക് ടച്ചോടെ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് സ്വാഭാവിക സംഗീതോപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗോപിസുന്ദര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്.
70 സിനിമകളുടെ ഗാനങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഒസ്കര് പുരസ്കാരം നല്കുന്ന മോഷന്‍ പിക്ചേഴ്സ് അക്കാദമിയാണ് ലിസ്റ്റ് പുറത്തു വിട്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഗാനങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ ഉണ്ടാകുക. പുരസ്കാര ദാന ചടങ്ങിലേക്ക് ഈ അഞ്ചു സംഗീതത്തിന്റേയും കംപോസര്മാരെ ക്ഷണിക്കും. തുടര്‍ന്ന് ഫൈനല്‍ രിസര്ട്ട് പ്രഖ്യാപിച്ച് അവിടെ വെച്ച് തന്നെ പുരസ്കാരം സമര്‍പ്പിക്കും ഇന്ത്യയില്‍ നിന്ന് പുലിമുരുഗന് മാത്രമാണ് ഈ പട്ടികയില്‍ ഉള്ളത്.
അടുത്ത വര്‍ഷം ജനുവരി 23 നാണ് ഒസ്കാര്‍ പുരസ്കാരം പ്രഖ്യാപിക്കുക.
Related Videos
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍

Latest News Tags
Advertisment