General News

അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം പടയൊരുക്കത്തില്‍

Tue, Oct 10, 2017

Arabianewspaper 514
അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം പടയൊരുക്കത്തില്‍

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ കുടുക്കാനുള്ള സുവര്‍ണാവസരം വീണുകിട്ടിയതിനെ തുടര്‍ന്ന് ആവേശത്തിലാണ് കോണ്‍ഗ്രസും ഇടതു പക്ഷവും ആംആദ്മി പാര്‍്ട്ടിയും.


ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണുകിട്ടിയ ആയുധമായാണ് ദി വയര്‍ എന്ന ഓ്ണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം. അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ അസ്വാഭാവിക വളര്‍ച്ചയാണ് വാര്‍ത്തകളില്‍ കഴിഞ്ഞ ദിവസം നിറഞ്ഞത്.


കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷായുടെ മകന്റെ കമ്പനിയുടെ വളര്‍ച്ച അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അമിത് ഷായുടെ കൊള്ളയ്‌ക്കെതിരെ ഇന്ന് ബിജെപി കേന്ദ്ര ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് രാഹുല്‍ ഗാന്ധി .


എന്നാല്‍, ആരോപണങ്ങള്‍ക്ക് അമിത് ഷാ ഇതുവരെ മറുപടി പറഞ്ഞില്ല,. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ എത്തി കോണ്‍ഗ്രസിന്റെ അവികസനത്തെ കുറിച്ചും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി ജനങ്ങളെ കാണാനോ അവരില്‍ നിന്നും പരാതികള്‍ കേള്‍ക്കാനോ തയ്യാറാകാത്തത് ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്.


അമിത് ഷായുടെ മകന്‍ ബിസിനസ് പങ്കാളിയായ കമ്പനിക്ക് വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ദ്ധന ഉണ്ടായെന്ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ ബാലന്‍സ് ഷീറ്റ് കണക്കുകള്‍ പ്രകാരം. കമ്പനിയുടെ വിറ്റുവരവ് 50,000 രൂപയില്‍ നിന്ന് 80 കോടിയായി വര്‍ദ്ധിച്ചു. ഇതില്‍ അസ്വാഭാികവത ഉണ്ടെന്നാണ് ആരോപണം,


എന്നാല്‍, തന്നേയും കുടുംബത്തേയും കരിവാരിത്തേയ്ക്കാനാണ് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയതെന്ന് കാണിച്ച് ജെയ് ഷാ വയര്‍ ന്യുസ് പോര്‍ട്ടലിനെതിരെ 100 കോടിയുടെ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.


തന്റെ കമ്പനി 1.48 കോടി നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയെന്നാണ് ജെയ് ഷാ വിശദീകരിക്കുന്നത്. കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് വയര്‍ പോര്‍ട്ടലും വാര്‍ത്ത എഴുതിയ രോഹിണി സിംഗ് എന്ന മാധ്യമ പ്രവര്‍ത്തകയും പറയുന്നത്.


മോഡിക്കും അമിത്ഷായ്ക്കുമെതിരെ ഈ ആരോപണങ്ങളെ ഉപയോഗിച്ച് ആക്രമിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനം വിളിച്ചെങ്കിലും ദേശീയ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കുകയാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയും ഭയന്നാണ് ഇവര്‍ പോലും വാര്‍ത്ത നല്‍കാന്‍ തയ്യാറാകാത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.


ജെയ് ഷായ്ക്കു വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്ത് എത്തിയതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇടപെടുന്നതിന്റെ ഔചിത്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദ്യം ചെയ്തു. നിയമമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയാണ് താന്‍ കോടതിയില്‍ ജെയ് ഷാക്കു വേണ്ടി ഹാജരാകുന്നതെന്ന് മേത്ത പറഞ്ഞു.

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ