General News

ഉമ്മന്‍ ചാണ്ടി ജയിലില്‍ കിടക്കണം -സരിത എസ് നായര്‍

Thu, Oct 12, 2017

Arabianewspaper 616
ഉമ്മന്‍ ചാണ്ടി ജയിലില്‍ കിടക്കണം -സരിത എസ് നായര്‍ Mathrubhumi

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരയാ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൈക്കൂലിയും ലൈംഗിക ആരോപണവും സത്യമാണെന്നും ഈ പ്രായത്തിലാണെങ്കിലും അദ്ദേഹം അറസ്റ്റിലായി ജയിലില്‍ കിടക്കണമെന്നും സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍.


മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം എന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് സരിത മനസു തുറന്നത്. ഡെല്‍ഹിയിലെ കേരള ഹൗസില്‍ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത സുഹൃത്തുക്കളായ തോമസ് കുരുവിളയ്ക്കാണ് താന്‍ പണം നേരിട്ട് കൈമാറിയതെന്നും ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത ആവര്‍ത്തിച്ചു,.


ആദ്യ കാലങ്ങളില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് താന്‍ സ്വീകരിച്ചത് സമ്മര്‍ദ്ദം കൊണ്ടാണെന്നും സരിത വെളിപ്പെടുത്തി. നൂറുവട്ടം ചിന്തിച്ചിട്ടാണ് താന്‍ ഇതു പറയുന്നത്. തന്നെ ചൂഷണം ചെയ്തതിനെ ഒരു പരിധിവരെ സഹിച്ചു., എന്നാല്‍, ജയിലില്‍ കിടക്കേണ്ടിവരികയും പണം നഷ്ടപ്പെടുകയും സ്ത്രീ എന്ന രീതിയില്‍ അപമാനിതയാകുകയും ചെയ്തപ്പോഴാണ്. തന്നെ പോലുള്ള വനിത സംരംഭകരെ ഉന്നതങ്ങളിലെ പലരും ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതായി മനസിലായത്.


ഇതിനെ തുടര്‍ന്നാണ് ഇനിയും ഇത് പുറത്ത് വിടാതിരിക്കാന്‍ കഴിയില്ലെന്ന് തോന്നി. മുട്ടു വേദനയെ തുടര്‍ന്ന് സന്ദര്‍ശകരില്ലാതിരുന്ന ഒരാഴ്ച സമയത്താണ് പ്രത്യേക സന്ദര്‍ശാനാനുമതി വാങ്ങി താന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ടവരാണ് തന്നെ വിളിച്ചതെന്നും ക്ലിഫ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലെ മുറിയില്‍ വെച്ചാണ് തന്നോട് ഞെട്ടിക്കുന്ന രീതിയില്‍ പെരുമാറിയത്. ഇത് വിശദീകരിക്കാനുള്ള മാനസിക അവസ്ഥ തനിക്കില്ല. സരിത പറയുന്നു,.


തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കു വേണ്ടി തന്നോട് സംസാരിച്ചിരുന്നത്. സോളാര്‍ കേസില്‍ തനിക്ക് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പത്ത് കോടി രൂപ തന്നെന്ന മൊഴി അവാസ്തവമാണെന്നും സരിത പറഞ്ഞു,


താന്‍ എഴുതിയ കത്ത് ആധികാരികമാണ്. കത്ത് വ്യാജമാണെന്നത് വെറും ആരോപണമാണ്. ഈ കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിക്കോളാമനും സരിത പറഞ്ഞു. കേന്ദ്ര മന്ത്രി കെ സി വേണുഗോപാലും തന്നൈ ചൂഷണം ചെയ്തതായും സരിത പറഞ്ഞു, എല്ലാവര്‍ക്കുമെതിരെയും അന്വേഷണം നടത്തണം. എന്നാല്‍, കെബി ഗണേഷ് കുമാറുമായുള്ള ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുള്ളതാണെന്നും അതില്‍ പരാതിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ