Gulf News

ഓണം പ്രവാസികള്‍ക്ക് എന്നും ഓര്‍മയുടെ വിരുന്ന്

Mon, Sep 04, 2017

Arabianewspaper 1620
ഓണം പ്രവാസികള്‍ക്ക് എന്നും ഓര്‍മയുടെ വിരുന്ന്

ഓണം ഒരിക്കല്‍ കൂടി വിരുന്നെത്തുകയാണ്. നാട്ടില്‍ പോലും ഓണത്തിന്റെ തനിമ ചോരുമ്പോള്‍ പ്രവാസികള്‍ പഴയൊരോര്‍മയില്‍ നിന്ന് ഓണത്തിന്റെ നഷ്ടപ്രതാപത്തെ വീണ്ടെടുക്കുകയാണ്. ഉറ്റവരുടെ അഭാവമാണ് പ്രവാസിയുടെ ഓണത്തെ കുത്തിനോവിക്കുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് രക്ഷിതാക്കളെ കുടെക്കൂട്ടാനാവത്തതിന്റെ വിഷമമായിരിക്കും.


എന്നാല്‍, എല്ലാ വിഷമങ്ങള്‍ക്കും തല്‍ക്കാലത്തേക്ക് വിടനല്‍കി സഹപ്രവര്‍ത്തകരും കൂട്ടുകാരുമൊത്തുള്ള ഓണമാണ് പ്രവാസികള്‍ക്ക് ആഘോഷമാകുന്നത്. ഇതിനായി ചെറിയ കൂട്ടായ്മകള്‍ സജീവമായി രംഗത്തുണ്ട്. ഓണത്തിന് മാത്രം ഒത്തു ചേരുന്നവര്‍ പോലുമുണ്ട്,.


നാടിന്റെ പേരിലും കോളേജ് -സ്‌കൂള്‍ കൂട്ടായ്മകളുടേയും പേരിലും ഇവര്‍ ഓണത്തിന് ഒത്തു ചേരുന്നു. കഴിഞ്ഞ നാളുകളില്‍ ഈദ് അവധി ലഭിച്ചതിനാല്‍ പലരും ഓണം നേരത്തെ ആഘോഷിച്ചവരാണ്. എന്നാല്‍, തിരുവോണത്തിന് ഒരു ഉച്ചയൂണ് കൊതിക്കാത്തവരില്ല. ജോലിയുള്ള ദിവസമാണ് ഇക്കുറി ഓണമെന്നതിനാല്‍ പലരും ഹോട്ടലുകളേ വിഭവ സമൃദ്ധമായ സദ്യക്ക് ആശ്രയിക്കുകയാണ്.


കഴിഞ്ഞ ദിവസങ്ങളില്‍ ചെറു കൂട്ടായ്മകളിലൂടെ വില്ലകളിലും അപ്പാര്‍ട്ടുമെന്റുകളിലും പ്രവാസിയുടെ ഓണാഘോഷം തിമിര്‍ത്താഘോഷിച്ചിരുന്നു. ഇനിയുള്ള അവധി ദിനങ്ങളിലും പ്രവാസിക്കൂട്ടായ്മകള്‍ ഓണാഘോഷത്തിന് ഒരുങ്ങുന്നുണ്ട്.


യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ നാലു ദിവസമായി ഓണ കൗണ്ടറുകള്‍ തുറന്നിരുന്നു. പൂക്കളത്തിനുള്ള പൂവ് മുതല്‍ വാഴയില വരെ വില്‍പനയ്ക്ക് വെച്ചിരുന്നു. നാട്ടിലെ നേന്ത്രക്കാ ഉപ്പേരിയും ശര്‍ക്കര വരട്ടിയും പാലടയ്ക്കുള്ള പായസക്കൂട്ടുവരെ വിപണിയില്‍ ലഭ്യം.


ഭൂമിയുടെ എതറ്റത്താണെങ്കിലും മലയാളി തന്റെ ശീലങ്ങള്‍ മാറ്റില്ല. നാട്ടിലെ പഴയൊരോണത്തിന്റെ ഓര്‍മയുടെ നിഴല്‍വട്ടത്തൊരുഞ്ഞാലുമായി അവന്‍ മനസില്‍ പലനിറത്തിലുള്ള വര്‍ണപ്പൂക്കളം തീര്‍ക്കുകയാണ്. പുതിയ തലമുറയ്ക്ക് അന്യമാകാതെ ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

Tags : Onam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ