General News

ഓണം ബംബര്‍ 160 കോടി രൂപയുടെ ടിക്കറ്റ് വിറ്റു തീര്‍ന്നു, നറുക്കെടുപ്പ് മാറ്റി

Wed, Sep 20, 2017

Arabianewspaper 366
ഓണം ബംബര്‍ 160 കോടി രൂപയുടെ ടിക്കറ്റ് വിറ്റു തീര്‍ന്നു, നറുക്കെടുപ്പ് മാറ്റി

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബംബര്‍ സമ്മാനം വാഗ്ദാനം ചെയ്ത് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഓണം ബംബര്‍ സൂപ്പര്‍ ഹിറ്റായി. ഓണത്തിന് ഇറങ്ങിയ സിനിമളേക്കാള്‍ കൂടുതല്‍ പണം തിരികെ പിടിച്ചത് കേരള ലോട്ടറി ഓണം ബംബറാണ്. 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഓണത്തിന് മുമ്പ് 60 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതോടെ അഞ്ചു ലക്ഷം ടിക്കറ്റുകള്‍ കൂടി സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്തു.


കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ മൂലം ഈ അഞ്ചു ലക്ഷം വിറ്റ് തീര്‍ന്നില്ല. ഇതോടെ ഇന്ന് ( സെപത്ംബര്‍ 20) നടത്താനിരുന്ന നറുക്കെടുപ്പ് 22 ലേക്ക് മാറ്റി.


പത്തു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറിയാണിത്. കുടുതല്‍ ആളുകള്‍ ലോട്ടറി വാങ്ങിയത് ഇതു മൂലമാണ്. 250 രൂപയാണ് ടിക്കറ്റു വില.


ഓണത്തിന് സര്‍ക്കാരിന്റെ ഖജനാവിലേക്ക് ലോട്ടറി വിറ്റ് എത്തുന്നത് 165 കോടി രൂപയോളമാണ്. പത്തു കോടി ഒന്നാം സമ്മാനം ലഭിച്ചാലും 35 ശതമാനം നികുതി നല്‍കേണ്ടി വരും ഇതോടെ ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് ആറര കോടിയാകും ലഭിക്കുക.


ഓണത്തിന് മദ്യം വിറ്റും സര്‍ക്കാരിന്റെ ഖജനാവിലേക്ക് വന്‍ തുകയാണ് എത്തിയത്. ഓണക്കാലത്ത് 482 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടി രൂപ അധികമാണ് ഇത്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസമാണ് ഇത്രയും തുകയുടെ മദ്യം വിറ്റത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ