General News

ഓഖി മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Wed, Dec 06, 2017

Arabianewspaper 7101
ഓഖി മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് 29 ന് തന്നെ സര്‍ക്കാരിന് അറിയിപ്പ് നല്‍കിയിരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പ് നല്‍കുന്നതില്‍ പാളിച്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനം നടത്തിയപ്പോളും ആവര്‍ത്തിച്ചിരുന്നു.


ശക്തമായ കാറ്റ് ആഞ്ഞടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. 28 നും 29 നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 29 ന് മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി രേഖകള്‍ പറയുന്നു.


29 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സന്ദേശം നല്‍കിയത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.20 ന് കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതായി കാണിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു ശേഷം 29 ന് രാത്രി എട്ടിന് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നുവെന്ന് കാണിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുപ്പതിന് പുലര്‍ച്ചെ ഒന്ന് മുപ്പതിന് നല്‍കിയ മുന്നറിയിപ്പും സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഒരോ വട്ടവും ആവര്‍ത്തിച്ചിരുന്നു. ഡെല്‍ഹിയിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ക്ക് ഇതിന്റെ പകര്പ്പ് അപ്പപ്പോള്‍ നല്‍കിയിരുന്നുവെന്നും രേഖകള്‍ പറയുന്നു.


കേരളത്തിനൊപ്പം തമിഴ് നാട്, ലക്ഷദ്വിപ് എന്നിവര്‍ക്കും സമാനമായ സന്ദേശമാണ് നല്‍കിയത്. തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും ഇത്രയും ആള്‍നാശം വരാതിരുന്നതിന് കാരണം മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ മുഖേനയും മറ്റും മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് കൈമാറി. പള്ളികളില്‍ നിന്നും മറ്റും ഉച്ചഭാഷിണി ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കേരളത്തില്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും മുപ്പതിന് ഉച്ചവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കാറ്റടിക്കുമെന്ന റെഡ് അലര്‍ട്ട് വന്നപ്പോഴാണ് കേരള സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കണ്ടത്.


എന്നാല്‍, കണ്‍ട്രോള്‍ റൂം തുറക്കാന്‍ പോലും നാലുദിവസം വേണ്ടിവന്നുവെന്നാണ് ആരോപണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ