General News

ഓഖി ചുഴലിക്കാറ്റ് ; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കി

Wed, Dec 06, 2017

Arabianewspaper 7103
ഓഖി ചുഴലിക്കാറ്റ് ;  മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കി

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് വിശദീകരിച്ചു,. സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്നതിനായാണ് ഗവര്‍ണര്‍ മുഖ്യമന്തിയെ രാജ് ഭവനിലേക്ക് വിളിച്ചു വരുത്തിയത്.


താന്‍ ക്ഷണിച്ച പ്രകാരം മുഖ്യമന്ത്രി പിണറായിവിജയന്‍ രാജ്ഭവനിലെത്തി ചുഴലിക്കാറ്റ് സംബന്ധിച്ച നടപടികളുടെ വിശദീകരണം നല്‍കിയെന്ന് ഗവര്‍ണര്‍ പി സദാശിവം ട്വിറ്ററിലൂടെ അറിയിച്ചു.


കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു. ദുരന്തവിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച.യ്ക്ക് മൂൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കും. നേരത്തെ. ഗവര്‍ണര്‍ വിളിച്ചു വരുത്തി (സമന്‍സ്) എന്ന വാക്ക് ഉപയോഗിച്ചത് വിവാദമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നതിനാലാണ് കോടതി ഭാഷ ഉപയോഗിച്ചതെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കൂറി താന്‍ ക്ഷണിച്ച ( ഇന്‍വൈറ്റ് ) പ്രകാരം മുഖ്യമന്ത്രിയെത്തി ഓഴി ചുഴലിക്കാറ്റില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ