General News

ലൗ ജിഹാദല്ല, ഞങ്ങള്‍ സ്‌നേഹത്തിന്റെ വക്താക്കള്‍- ജിഗ്നേഷ് മേവാനി

Tue, Jan 09, 2018

Arabianewspaper 385
ലൗ ജിഹാദല്ല, ഞങ്ങള്‍ സ്‌നേഹത്തിന്റെ വക്താക്കള്‍- ജിഗ്നേഷ് മേവാനി

മോഡി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഡെല്‍ഹിയില്‍ സംഘടിപ്പിച്ച യുവഹുംങ്കാര്‍ റാലിയില്‍ പങ്കെടുക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ദലിതുകളെ ലക്ഷ്യമിട്ട് വേട്ടയാടല്‍ നടത്തുകയാണെന്ന് മേവാനി ആരോപിച്ചത്.


പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. 15,000 പോലീസുകാരെയാണ് റാലിക്കെതിരെ ഡെല്‍ഹി പോലീസ് വിന്യസിച്ചത്. ടിയര്‍ ഗ്യാസ്, ജലപീരങ്കി എന്നിവയും സജ്ജമാക്കിയിരുന്നു.


റാലിക്ക് അനുമതി ഇല്ലെന്ന് ഡെല്‍ഹി പോലീസ് കണ്ണീഷണര്‍ അറിയിച്ചുവെങ്കിലും വിലക്ക് മറികടന്ന റാലി സംഘടിപ്പിക്കുകയായിരുന്നു.


പൂനെയില്‍ കഴിഞ്ഞയാഴ്ച നടന്ന റാലിക്കിടെ പ്രകോപനപരമായി പ്രസംഗിച്ചന്നൊരോപിച്ച് മഹാരാഷ്ട്ര പോലീസ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെല്‍ഹിയിലും കനത്ത ബന്തവസ് ഏര്‍പ്പെടുത്തുകയും റാലിക്ക് ദേശീയ ഹരിത ട്രിബ്യുണല്‍ വിധി പ്രകാരം അനുമതിയില്ലെന്നും ഡെല്‍ഹി പോലീസ് അറിയിച്ചത്.


എന്നാല്‍, വിധി ജന്തര്‍ മന്തറില്‍ മാത്രമാണ് പ്രാബല്യത്തില്‍ എന്നും പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇത്തരം വിലക്കുകള്‍ ഇല്ലെന്നും സംഘാടകര്‍ പറഞ്ഞു, അതേസമയം, പാര്‍ലമെന്റ് സ്ട്രീറ്റില്‍ എല്ലാ വിധ രാളികളും പ്രകടനങ്ങളും നിരോധിിട്ടുള്ളതാണെന്ന് പോലീസ് പറയുന്നു.


തങ്ങള്‍ ലൗ ജിഹാദി്‌ന്റെ ആളുകളല്ലെന്നും സ്‌നേഹത്തിന്റെ വക്താക്കളാണെന്നും മേവാനി പറഞ്ഞു. മോഡി സര്‍ക്കാര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്നും മേവാനി ആരോപിച്ചു, മേവാനിയുടെ റാലിക്ക് ആളു കുറവായിരുന്നത് പോലീസ് നടപടി മൂലമാണെന്നും രിപ്പോര്‍ട്ടുകളുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ