Troll Today News

ബിജെപിയില്‍സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്‍

Sat, Mar 10, 2018

Arabianewspaper 24693
ബിജെപിയില്‍സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്‍

കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ സിപിഎം പ്രചരിപ്പിക്കുന്നതാണെന്ന് കെ സുധാകരന്‍, തന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് എതിരെ നിയമ നടപടി എടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.


രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ബിജെപിയില്‍ ചേരില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇടതു പക്ഷം ഈ പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്.


പാര്‍ട്ടി പ്രവര്‍ത്തകരുടെ തെറ്റിദ്ധാരണ മാറ്റാനാണ് താന്‍ ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കുന്നതെന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.


സുധാകരനെ ബിജെപിയില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം എച്ച് രാജയെ ഉപയോഗിച്ച് ശ്രമിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപിയും പറഞ്ഞു,. സിപിഎം കാരേയും പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ