OMG News

വീണ്ടും ഡ്യുട്ടി ഫ്രീ , മലയാളിക്ക് മില്യണ്‍ ഡോളര്‍ സമ്മാനം

Wed, Oct 18, 2017

Arabianewspaper 959
വീണ്ടും ഡ്യുട്ടി ഫ്രീ , മലയാളിക്ക് മില്യണ്‍ ഡോളര്‍ സമ്മാനം

ദുബായ് ഡ്യുട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്തു ലക്ഷം യുഎസ് ഡോളര്‍ മലയാളിക്ക്. ഇക്കുറി സമ്മാനം അടിച്ചത് യുഎഇയിലെ സ്ഥിരം താമസക്കാരനായ മലയാളിയല്ലെന്ന് മാത്രം.


മലേഷ്യയില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലേക്കും പോകും വഴി ദുബായി വിമാനത്താവളത്തില്‍ ഇറങ്ങി ഷോപ്പിംഗ് നടത്തിയ പ്രഭാകരന്‍ നായര്‍ക്കാണ് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്.


ഇന്ത്യന്‍ കറന്‍സി ആറര കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. സെപ്തംബറില്‍ മലയാളിയായ മുഹമദ് അലിക്കും പത്തു ലക്ഷം ഡോളര്‍ ലഭിച്ചിരുന്നു. മുപ്പതു വര്‍ഷക്കാലം യുഎഇയില്‍ സെയില്‍സ് മാനായി ജോലി ചെയ്ത ശേഷം നാട്ടിലേക്ക് സ്ഥിരതാമസത്തിന് പോയ മുഹമ്മദ് അലിയെ കൈ നിറയെ പണം നല്‍കിയാണ് യുഎഇ പറഞ്ഞച്ചത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ