Technical News

നോക്കിയ 3310 മടങ്ങിയെത്തി ബാറ്ററി ചാര്‍ജ് ഒരു മാസം

Mon, Feb 27, 2017

Arabianewspaper 2188
നോക്കിയ 3310 മടങ്ങിയെത്തി  ബാറ്ററി ചാര്‍ജ് ഒരു മാസം

മൊബൈല്‍ ഫോണ്‍ രംഗത്ത് ആദ്യകാലത്ത് വിസ്മയ തരംഗമായിരുന്ന നോക്കിയ 3310 മടങ്ങിയെത്തി. പുതിയ ആകര്‍ഷകമായ നിറങ്ങളില്‍ രൂപകല്പനയില്‍ ചെറിയ മാറ്റം വരുത്തിയാണ് നോക്കിയ 3310 ഇറക്കിയിരിക്കുന്നത്. നോക്കിയ 3, നോക്കിയ 5 ആന്‍ഡ്രോയിഡ് ഫോണുകളും ബാഴ്‌സലോണയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി, ജൂണ്‍ കഴിയാന്‍ കാത്തിരിക്കണം ഇത് ഇന്ത്യയില്‍ എത്താന്‍.


3500-4000 രൂപയാകും വില. തുടര്‍ച്ചയായി 22 മണിക്കൂര്‍ സംസാരിക്കാന്‍ ശേഷിയുള്ള ബാറ്ററി, ഒരു മാസം വരെ ചാര്‍ജ് നില്‍ക്കും,.


നോക്കിയ ഉപയോക്താക്കള്‍ക്ക് ഇഷ്ടമായിരുന്ന സ്‌നേക് ഗെയിമും ഇതിലുണ്ട്. നാലു വ്യത്യസ്ത നിറങ്ങളിലാണ് നോക്കിയ 3310 ഇറക്കിയിരിക്കുന്നത്. ഡ്യുവല്‍ സിം ഉള്ള ഫോണില്‍ കളര്‍ ഡിസ്‌പ്ലേ ഉണ്ട്. ഇതിനൊപ്പം 2 മെഗാ പിക്‌സല്‍ ക്യാമറയും മൈക്രോ എസ്ഡി കാര്‍ഡും ഉണ്ട്,.


 


Tags : Nokia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ