Technical News

നോക്കിയ 3310 വീണ്ടും ഇറക്കുന്നു

Tue, Feb 14, 2017

Arabianewspaper 1462
നോക്കിയ 3310 വീണ്ടും ഇറക്കുന്നു

സ്മാര്‍ട് ഫോണുകളുടെ ഇടയിലേക്ക് പഴയ പടക്കുതിര വീണ്ടും എത്തുന്നു. മൊബൈല്‍ ഫോണ്‍ രംഗത്ത് ഒരു കാലത്ത് ജനപ്രിയമായിരുന്ന നോക്കിയ 3310 ആണ് വീണ്ടും എത്തുന്നത്. 2000 ലാണ് ഈ ഫോണ്‍ ആദ്യം പുറത്തിറക്കിയത്.


മൊബൈല്‍ ഫോണ്‍ കോണ്‍ഗ്രസ് 2017 ലാണ് ഇതിന്റെ റി ലോഞ്ചിനെ കുറിച്ച് വിവരം നല്‍കിയത് 59 ഡോളറിനായിരിക്കും ( ഏകദേശം 4000 രൂപ) ഇതിന്റെ വില.


എന്നാല്‍, അതി നൂതന സാങ്കേതിക വിദ്യയും സെല്‍ഫിയും അരങ്ങു വാഴുന്ന സമയത്ത് വീണ്ടും ബേസ് മോഡലുമായി എത്തുന്നത് സ്വീകരിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഗൃഹാതുരത്വം കഥയാകെമാറ്റുമെന്നാണ് ചിലര്‍ പറയുന്നത്.


സ്മാര്‍ട് ഫോണിന്റെ അമിത ഉപയോഗം മൂലം ബാറ്ററി നഷ്ടപ്പെടുന്നതും സ്വകാര്യമായി ചെറിയ ഫോണ്‍ രണ്ടാമതൊരണ്ണെം കൈവശം വെയ്ക്കാനും ചിലര്‍ ഇഷ്ടപ്പെടുന്നതായും കമ്പനി കരുതുന്നു.


നോക്കിയ പുതിയ സ്മാര്‍ട് ഫോണുകള്‍ ഇറക്കാന്‍ പദ്ധതിയിടുന്നതായും എന്നാല്‍, സാംസംഗ്, ആപ്പിള്‍ ഫോണുകള്‍ അടക്കിവാഴുന്ന രംഗത്ത് സൈക്കളോജിക്കല്‍ മൂവ് എന്ന തന്ത്രം ഉപയോഗിച്ച് വീണ്ടും ഒരിക്കല്‍ കൂടി പഴയ പ്രതാപ കാലം ഓര്‍മപ്പെടുത്താനാണ് നോക്കിയ 3310 ഇറക്കുന്നതെന്ന് പറയപ്പെടുന്നു.

Tags : Nokia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ