Technical News

നോക്കിയ 2 എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ എത്തി, വില ഏഴായിരം രൂപ

Wed, Nov 01, 2017

Arabianewspaper 1180
നോക്കിയ 2 എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ എത്തി, വില ഏഴായിരം രൂപ

നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നോക്കിയ. ഒരുകാലത്ത് നോക്കിയ ഫോണ്‍ മാത്രമായിരുന്നു ഏവരുടേയും കൈകളില്‍. എന്നാല്‍,. സ്മാര്‍ട്ട് ഫോണിന്റെ വരവോടെ നോക്കിയയെ ഏവരും തഴഞ്ഞു.


സേര്‍ച്ച് എഞ്ചിനില്‍ യാഹുവിനു പറ്റിയ അതേ അബദ്ധമാണ് മൊബൈലില്‍ നോക്കിയയ്ക്കും പറ്റിയത്. നാടോടുമ്പോള്‍ നടുവേ ഓടാന്‍ മറന്ന നോക്കിയ സ്മാര്‍ട് ഫോണ്‍ വിപ്ലവത്തിനിടെ ഓട്ടം മറന്നു. സാംസംഗ്, ആപ്പിള്‍ എന്നിവര്‍ ഫോണ്‍ വിപണി കീഴടക്കിയപ്പോള്‍ നോക്കിയ പിന്നാക്കം പോയി. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റവുമായി നോക്കിയ എത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല.


ഇപ്പോള്‍, എതിരാളികളുടെ കുതിച്ചു ചാട്ടത്തിനിടയില്‍ പഴയ പ്രതാപ കാലം വീണ്ടെടുക്കാനായാണ് നോക്കിയയുടെ വരവ്. ഇന്ത്യക്കാരനായ രാജീവ് സൂരിയാണ് നോക്കിയയുടെ സിഇഒ. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ തന്നെ നോക്കിയയെ റീ ബ്രാന്‍ഡ് ചെയ്ത് വിജയം നേടാമെന്നാണ് രാജീവ് സൂരിയുടെ പ്രതീക്ഷ.


എച്ച് എംഡി ഗ്ലോബലാണ് നോക്കിയയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍. നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ സാധാരണക്കാരന്റെ സ്മാര്‍ട്ട് ഫോണായാണ് പുറത്തിറക്കിയിരിക്കുന്നത്.


രണ്ടു ദിവസം വരെ ബാക്ക് ആപ് ഉള്ള ബാറ്ററിയാണ് ഇതിന്റെ ഏറ്റവും മികച്ച സവിശേഷത. അഞ്ച് ഇഞ്ച് എച്ച്ഡി സ്‌ക്രീനും 4 ജി കണക്ടിവിറ്റിയും 8 മെഗാപിക്‌സലിന്റെ മികച്ച ക്യാമറയും ഉണ്ട്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്. സ്‌നാപ്ഡ്രാഗണ്‍ 212 പ്രൊസസര്‍, എന്നിവ.യും ഉണ്ട്.


അലൂമിനിയം ബോഡി കവറും മൂന്നു നിറങ്ങളും ഉള്ള നോക്കിയ 2 സാധാരണക്കാരെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഡിസ്‌പ്ലേയില്‍ എല്‍ടിപിഎസ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. വരകളും പോറലുകളും ഏല്‍ക്കാതിരിക്കാനുള്ള ഗൊറില്ല ഗ്ലാസ് 3 സംരക്ഷണ കവചവുമുണ്ട്.

Tags : Nokia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ