General News

ഓടുന്ന കാറില്‍ ബലാല്‍സംഗം : പരാതി നല്‍കിയത് പുരുഷവിരോധം മൂലം യുവതി

Sun, Sep 24, 2017

Arabianewspaper 127
ഓടുന്ന കാറില്‍ ബലാല്‍സംഗം :  പരാതി നല്‍കിയത് പുരുഷവിരോധം മൂലം യുവതി

ഡെല്‍ഹിക്കു സമീപം നോയിഡയില്‍ ഓടുന്ന കാറിലിട്ട് തന്നെ കൂട്ട ബലാല്‍സംഗം ചെയ്തതെന്ന് പരാതി നല്‍കിയത് വിരോധം മൂലമാണെന്ന് യുവതി. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.


വ്യാജ പരാതി നല്‍കിയത് പുരുഷന്‍മാരോടുള്ള വിരോധം മൂലമാണെന്നും തനിക്ക് മാനസികമായ അസ്വാസ്ഥ്യം ഉണ്ടെന്നും യുവതി പറഞ്ഞു,


ശനിയാഴ്ച വൈകുന്നേരം വഴിയരുകില്‍ ഓട്ടോ കാത്തു നിന്ന തന്നെ കാറിലെത്തിയ സംഘം വഴി ചോദിച്ചെന്നും വഴി പറഞ്ഞു കൊടുക്കുന്നതിനിടെ തന്നെ കാറിലേക്ക് വലിച്ചു കയറ്റുകയും ഓടുന്ന കാറിലിട്ട് കൂട്ടബലാല്‍സംഗം ചെയ്തുവെന്നും യുവതി മൊഴി നല്‍കി.


എന്നാല്‍, ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിയ യുവതിയുടെ ദേഹത്ത് മുറിവുകളോ ബാലാല്‍ക്കാരം നടന്നതിന്റെ ലക്ഷണങ്ങളൊ വസ്ത്രത്തിനു കേടുപാടുകളോ ഒന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.


ലൈംഗികാതിക്രമം നടന്നോ എന്നറിയാന്‍ വിദഗ്ദ്ധ പരിശോധന വേണമെന്ന ആവശ്യം പോലീസും ഡോക്ടര്‍മാരും ആവശ്യപ്പെട്ടപ്പോള്‍ യുവതി ഇതിന് സമ്മതിച്ചില്ല.


മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവതി ഇതിന് തയ്യാറായില്ല. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് വിളിപ്പിച്ചതോടെ യുവതി തനിക്ക് പരാതിയില്ലെന്നും പുരുഷ വിരോധം മൂലം പരാതി നല്‍കുകയായിരുന്നുവെന്ന് മൊഴി നല്‍കി. തുടര്‍ന്ന് പരാതി വ്യാജമാണെന്ന് എഴുതി നല്‍കിയ ശേഷം .യുവതിയെ വിട്ടയയ്ക്കുകയായിരുന്നു.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ