General News

ഉഴുന്നാലിന്റെ മോചനം സാധ്യമായതിനു പിന്നില്‍ മോചന ദ്രവ്യമില്ല -കേന്ദ്ര മന്ത്രി

Wed, Sep 13, 2017

Arabianewspaper 368
ഉഴുന്നാലിന്റെ മോചനം സാധ്യമായതിനു പിന്നില്‍ മോചന ദ്രവ്യമില്ല -കേന്ദ്ര മന്ത്രി

ഫാ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഭീകരര്‍ക്ക് ഒരു കോടി യുഎസ് ഡോളര്‍ മോചന ദ്രവ്യം നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ്.


വിദേശ കാര്യ മന്ത്രാലയം നിശബ്ദമായാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരരുമായി നേരിട്ട് ഇടപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് ആവില്ല. ഇതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ വഴി ശ്രമിക്കും. എന്തെല്ലാം മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവെന്നത് പറയാനാവില്ലെന്നും വി കെ സിംഗ് പറഞ്ഞു,.


ഒമാനില്‍ നിന്നും വത്തിക്കാനിലെത്തിയ ഫാദര്‍ ടോമിന് ഇന്ത്യയിലേക്ക് എപ്പോള്‍ വേണമെങ്കി്‌ലും മടങ്ങിയെത്താം. ഇക്കാര്യം അദ്ദേഹം തീരുമാനിക്കുവെന്നും വി കെ സിംഗ് പറഞ്ഞു.


ഫാദര്‍ ടോമിനെ മോചിപ്പിച്ചതായി സന്തോഷപൂര്‍വം അറിയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ