General News

ബിജെപിക്കെതിരെ നീതീഷും

Tue, Mar 20, 2018

Arabianewspaper 219
ബിജെപിക്കെതിരെ നീതീഷും

ഘടകകക്ഷികള്‍ ഒന്നൊന്നായി ബിജെപിക്കെതിരെ തിരിയുന്നു. ശിവസേന, ടിഡിപി എന്നിവയ്ക്ക് പുറമേ പുതിയ സഖ്യ കക്ഷിയായ ജനതാദള്‍ യുണൈറ്റഡും ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് വന്നു.


കേന്ദ്ര മന്ത്രിമാരുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ അസ്വീകരര്യമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യവുമായി ആന്ധ്രയിലെ തെലുങ്കു ദേശം പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിനു പിന്നാലെ നി,തീഷും ഇതേ ആവശ്യം ഉന്നയിച്ചു,


ബീഹാറിന് പ്രത്യേക പദവി വേണമെന്ന തങ്ങളുടെ ആവശ്യം ഉപേക്ഷിച്ചിട്ടില്ലെന്നും നീതിഷ് പറഞ്ഞു, നേരത്തെ, കേന്ദ്ര മന്ത്രിയും എന്‍ഡിഎ ഘടക കക്ഷിയായ രാം വിലാസ് പസ്വാനും രംഗത്ത് എത്തിയിരുന്നു.


ബീഹാറില്‍ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസുമായി ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട നിതീഷ് പിന്നീട് ഇടയ്ക്കു വെച്ച് സഖ്യം ഉപേക്ഷിച്ച് എതിര്‍ത്ത് മത്സരിച്ച ബിജെപിയുമായി കൈ കോര്‍ക്കുകയായിരുന്നു. എന്നാല്‍, 2019 ല്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിക്കുന്നതും ബിജെപിക്ക് എതിരെ ഫെഡറല്‍ മുന്നണി രൂപികരിക്കുന്നതിനുമിടയിലാണ് നിതീഷ് പരസ്യമായി ബിജെപിയുടെ ബീഹാറില്‍ നിന്നുള്ള കേന്ദ്ര നേതാക്കള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വരുന്നത്.


നേരത്തെ, ബീഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ വിജയിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് നടത്തിയ പരാമര്‍ശമാണ് നിതീഷിനെ ചൊടിപ്പിച്ചത്. ആര്‍ജെഡി നേതാവ് ഇവിടെ വിജയിച്ചത് പ്രദേശത്ത് ഭീകരവാദത്തിന്റെ കേന്ദ്രമായി മാറാന്‍ ഇടവരുമെന്നാണ് ഗിരിരാജ് കിഷോര്‍ പറഞ്ഞത്.


ന്യൂനപക്ഷ സമുദായ അംഗമായതിനാലാണ് ഗിരിരാജ് സിംഗ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സൂചനയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ