General News

ജെഡി യു എന്‍ഡിഎയില്‍, അണ്ണാഡിഎംകെയും ഈ വഴിയെ

Sat, Aug 19, 2017

Arabianewspaper 1756
ജെഡി യു എന്‍ഡിഎയില്‍, അണ്ണാഡിഎംകെയും ഈ വഴിയെ

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാ ദള്‍ യുണൈറ്റഡ് വീണ്ടും ദേശീയ ജനാധിപത്യ സഖ്യത്തിലെത്തി. െഎന്‍ഡിഎയില്‍ചേരുന്നതിന് അനുമതി നല്‍കുന്ന പ്രമേയം ജെ ഡി യു പാസാക്കി.


ഇതോടെ ജെഡി യു എന്‍ഡിഎയുടെ ഭാഗമായി. താമസിയാതെ ജെഡി യു പ്രതിനിധി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. വിമത നേതാവ് ശരദ് യാദവിനൊപ്പമുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ച് ദേശീയ നിര്‍വ്വാഹക സമിതി യോഗം നിര്‍ണായ തീരുമാനം എടുക്കുകയായിരുന്നു.


മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിലാണ് ജെ ഡി യു യോഗം ചേര്‍ന്നത്. യോഗ സ്ഥലത്ത് ശരദ് യാദവിന്റെ അനുയായികളും ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെഡി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.


ജെഡിയു വിന് പിന്നാലെ തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയും എന്‍ഡിഎയില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പായി. രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഒ പനീര്‍ശെല്‍വം അറിയിച്ചു.,


ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ വിമത വിഭാഗവുമായി ലയിക്കാമെന്നാണ് പനീര്‍ശെല്‍വത്തിന്റെ നിലപാട്. ചെന്നൈയിലെ ജയലളിതാ സമാധിയില്‍ ഇരു നേതാക്കളും എത്തി പാര്‍ട്ടിയുടെ ലയനം പ്രഖ്യാപിക്കുമെന്നും തുടര്‍ന്ന എന്‍ഡിഎയില്‍ പാര്‍ട്ടി ചേരുമെന്നും അണ്ണാഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.


ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഇ പളനി സ്വാമിയെ കേന്ദ്ര മന്ത്രിയാക്കുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ