General News

ബഹ്‌റയ്ക്ക് പകരം അസ്താന വിജിലന്‍സ് ഡയറക്ടര്‍

Mon, Feb 12, 2018

Arabianewspaper 121
ബഹ്‌റയ്ക്ക് പകരം അസ്താന വിജിലന്‍സ് ഡയറക്ടര്‍

സംസ്ഥാനത്തെ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. ജേക്കബ് തോമസ് ഐപിഎസിനു പകരമായി സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹറയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.


എന്നാല്‍, താല്‍ക്കാലികമായി നിയമിതാനയി ആറു മാസത്തിനു ശേഷവും ബെഹ്‌റ തുടരുന്നത് കേന്ദ്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.


കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.


ഇതിനെ തുടര്‍ന്നാണ് 1986 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ അസ്താനയെ നിയമിച്ചത്. വിജലന്‍സ് ഡയറക്ടറായി സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥനെ വെയ്ക്കാത്തതിനെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡിജിപി റാങ്കിലുള്ളവരെ മാത്രമെ നിയമിക്കാവു എന്ന ചട്ടം ഉള്ളതിനാല്‍ സര്‍ക്കാരിന് ഇഷ്ടപ്പെട്ടവരെ നിയമിക്കാന്‍ കഴിഞ്ഞിരുന്നില്ല.


ശ്രീലേഖ ഉള്‍പ്പെടെ ഈ പദവിക്ക് യോഗ്യരായ നിരവധി പേര്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഈ വഴിക്ക് നീങ്ങിയില്ല. ഇതിനു പിന്നാലെ എഡിജിപി റാങ്കിലുള്ളവരെ നിയമിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് എഴുതിയിരുന്നു. എന്നാല്‍, ഇത് തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്ര ഡെപ്യുട്ടേഷനിലായിരുന്ന അസ്താനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ചത്.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ അഡീഷണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അസ്താന. സിആര്‍പിഎഫ് ഐജിയായും അസ്താന പ്രവര്‍ത്തിച്ചു വരികയായിരുന്നു. സൈബര്‍ സെക്യുരിറ്റി സ്‌പെഷ്യലിസ്റ്റും ആണവ ഭൗതിക ശാസ്ത്രജ്ഞനുമാണ് അസ്താന.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ