General News

നീരവ് മോഡി നോട്ടു നിരോധന ദിവസം 90 കോടി നിക്ഷേപിച്ചു -എന്‍സിപി

Sun, Feb 25, 2018

Arabianewspaper 243
നീരവ് മോഡി നോട്ടു നിരോധന ദിവസം 90 കോടി നിക്ഷേപിച്ചു -എന്‍സിപി

നോട്ടു നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് വിവാദ ജ്വലറി ഉടമ നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 90 കോടി രൂപ നിക്ഷേപിച്ചദതായി എന്‍സിപി നേതാവ് മജീദ് മേമന്‍,


നോട്ടു നിരോധനം 2016 നവംബര്‍ എട്ടിന് രാത്രി ഒമ്പതിന് പ്രധാനമന്ത്രി മോഡി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് നീരവ് മോഡി 90 കോടി രൂപ പിഎന്‍ബി നിക്ഷേപിച്ചതെന്ന് എന്‍സിപി എംപി മജീദ് മേമന്‍ പറഞ്ഞു.


ബിജെപി സര്‍ക്കാരും നീരവ് മോഡിയും തമ്മിലുള്ള ബന്ധത്തെ വെളിവാക്കുന്നതാണ് ഇതെന്നും ഇത്രയും അധികം തുക ഒരുമിച്ച് ഒരു ബ്രാഞ്ചില്‍ നിക്ഷേപിക്കുന്നത് നോട്ടു നിരോധനം സംബന്ധിച്ച അറിവ് ലഭിച്ചിട്ടാണെന്ന് സംശയമുണ്ടെന്നും മജീദ് മേമന് പറഞ്ഞു,


ഇത് സംബന്ധിച്ച ആരോപണം മേമന്‍ ട്വിറ്ററില്‍ കുറിച്ചപ്പോള്‍ നോട്ടുനിരോധനം 2017 നവംബര്‍ 8 എന്നാണ് എഴുത്ിയത് ഇത് സംബന്ധിച്ച ഏതെങ്കിലും രേഖകള്‍ അദ്ദേഹം ഹാജരാക്കിയിട്ടില്ല.



Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ