General News

യുപിയിലെ കാണ്‍പൂരില്‍ നിരോധിക്കപ്പെട്ട 100 കോടി.യുടെ നോട്ടുകള്‍

Wed, Jan 17, 2018

Arabianewspaper 421
യുപിയിലെ കാണ്‍പൂരില്‍ നിരോധിക്കപ്പെട്ട 100 കോടി.യുടെ നോട്ടുകള്‍

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നിന്ന് നിരോധിച്ച 500 ന്റേയും ആയിരത്തിന്റേയും വന്‍ ശേഖരം പിടികൂടി. നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നുമാണ് എന്‍ഐഎയാണ് 100 കോടി രൂപയോളം മൂല്യമുള്ള നിരോധിത നോട്ടുകള്‍ പിടികൂടിയത്.


എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കാണ്‍പൂരിലെ സ്വരൂപ് നഗറിലെ നിര്‍മാണത്തിലിരുന്ന വീടിന്റെ ഒരു മുറിയില്‍ മെത്തപോലെ ബ്ലാങ്കറ്റ് ഇട്ട് മൂടിയ നിലയിലായിരുന്നു നോട്ടുകള്‍.


ചില വ്യക്തികളോ സ്ഥാപനങ്ങളോ ആണ് ഇത്രയും തുക സൂക്ഷിച്ചതെന്ന് കരുതുന്നു. നോട്ടു നിരോധനം നടപ്പിലാക്കി ഒരു വര്‍ഷം കഴിഞ്ഞ ശേഷം നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ടകളിലൊന്നാണിത്.


ഇതിനു പിന്നില്‍ ചില റിയല്‍ എസ്റ്റേറ്റ് ലോബികളാണെന്നാണ് വിവരം,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ