General News

ഷാര്‍ജ -ദുബായ് റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ പാലം

Tue, Nov 14, 2017

Arabianewspaper 5392
ഷാര്‍ജ -ദുബായ് റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ പാലം

ഷാര്‍ജ -ദുബായ് റൂട്ടിലെ തിരക്ക് ഒഴിവാക്കാന്‍ 2018 ഓടെ പുതിയ പാലം തയ്യാറാകും. ഈ റൂട്ടുകളില്‍ പുതിയതായി ഒമ്പതു ലെയ്‌നുകളാണ് ഇതു മൂലം അധികമായി ലഭിക്കുക.


ഇതിന്റെ നിര്‍മാണം പകുതിയായി. 2018 ഓഗസ്‌തോടെ പൂര്‍ണമായും യാത്രക്ക് സജ്ജമാകും. ഇത് പൂര്‍ത്തീകരിച്ചാല്‍ ദുബായ് -ഷാര്‍ജ റൂട്ടില്‍ മണിക്കൂറില്‍ 17,700 കാറുകള്‍ കടന്നു പോകും. നിലവില്‍ മണിക്കൂറില്‍ 9,900 കാറുകളാണ് കടന്നു പോകുന്നത്.


ഷാര്‍ജ -ദുബായ് റൂട്ടിലെ ട്രാഫിക് യാത്രക്കാര്‍ക്ക് വലിയ തലവദേനയുളവാക്കുന്നതാണ്,.അല്‍ ഇത്തിഹാദ് റോഡ്, ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് റോഡുാമണ് ഷാര്‍ജ ദുബായ് റൂട്ടില്‍ 80 ശതമാനം പേരും ഉപയാഗിക്കുന്നത്. 200 മില്യണ്‍ ദിര്‍ഹം മുടക്കിയാണ് പാലം നിര്‍മിക്കുന്നത്. ഷാര്‍ജയിലെ അല്‍ ബദിയ മേഖലയിലാണ് പാലം നിര്‍മാണം പൂര്‍ത്തിയകുന്നത്.


തിരക്കുള്ള സമയത്തെ യാത്ര സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും ഇത് ഉപകരിക്കും, എമിറേറ്റ്‌സ് റോഡില്‍ മൂന്നില്‍ നിന്നും ആറു വരിയായി പാത വലുതാകും. ഷാര്‍ജ -മലീഹ റോഡില്‍ മൂന്നുവരി അധികവും ലഭിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ