Crime News

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിന്റെ ജഡം

Wed, Apr 26, 2017

Arabianewspaper 2639
തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിന്റെ ജഡം
നവജാത ശിശുവിന്റെ ജഡം വീട്ടുവളപ്പില്‍ കുഴിച്ചിട്ട സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മാസം തികയാതെ ജനിച്ച കുട്ടി മരിച്ചിരുന്നുവെന്നും തുടര്‍ന്ന് താന്‍ കുഴിച്ചിടുകയായിരുന്നുവെന്നും തൃപ്പൂണിത്തുറ ചൂരക്കാട് സ്വപ്‌ന എന്ന സ്ത്രീ പറയുന്നു.

എന്നാല്‍, തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് പ്രദീപ് പറയുന്നു. ശരീരം തടിച്ചത് തൈറോയിഡ് പ്രശ്‌നം മൂലമാണെന്ന് ഭാര്യ പറഞ്ഞിരുന്നു.

താന്‍ ജോലിക്കു പോയ സമയത്താണ് പ്രസവം നടന്നത്. ഭാര്യ ആശുപത്രിയിലാണെന്ന് അറിഞ്ഞ് എത്തിയപ്പോഴാണ് വിവരം മനസിലായത് എന്ന് പ്രദീിപ് പറയുന്നു. രണ്ടു കുട്ടികളുടെ മാതാവായ സ്വപ്‌ന ഗര്‍ഭ കാര്യം ഭര്‍ത്താവില്‍ നിന്നും മറച്ചു വെച്ചത് എന്തിനെന്ന കാര്യത്തിന് മറുപടി ലഭിച്ചിട്ടില്ല.

എട്ടുമാസം ഗര്‍ഭമായപ്പോഴാണ് പ്രസവം. പൂര്‍ണ ശരീര വളര്‍ച്ച എത്താത്ത കുട്ടി മരിച്ചിരുന്നുവെന്ന വാദം പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രസവം കഴിഞ്ഞ് രക്ത സ്രാവം നിലയക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സ്വപ്‌ന ഡോക്ടറോടും കള്ളം പറഞ്ഞു,. പ്രസവത്തെ തുടര്‍ന്നല്ലെ രക്ത സ്രാവമെന്നും കുട്ടിയെവിടെയെന്ന ചോദ്യത്തിനും പ്രസവം നടന്നിട്ടില്ലെന്നാണ് സ്വപ്‌ന ഉത്തരം പറഞ്ഞത്. എന്നാല്‍. വിശദ പരിശോധനയില്‍ സ്വപ്‌ന പ്രസവിച്ചതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന ഇവര്‍ സത്യം സമ്മതിക്കുകയായിരുന്നു.

കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം ഇവര്‍ പറഞ്ഞത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്ന് സ്വപന പറഞ്ഞു. തൃപ്പൂണിത്തുറ പോലീസ് സ്വപ്‌നയ്‌ക്കെതിരെ കേസ് എടുത്തു.
Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ