OMG News
ഒരിക്കലും തോല്‍വി സമ്മതിക്കാത്തവര്ക്കൊപ്പമാണ് വിജയം -ഇതാ തെളിവ്
Tue, Jan 09, 2018


തോല്‍വി ഒരു മാനസികാവസ്ഥയാണ്. വിജയം ഒരു യാഥാര്‍ത്ഥ്യവും. തോല്‍വി സമ്മതിക്കാത്തവര്ക്കുള്ളതാണ് വിജയം. ഒരോ നിമിഷവും അഭിമുഖികരിക്കേണ്ടിവരുന്നത് തിരിച്ചടികളാണ്. എന്നാല്‍, ഒരോ കനത്ത അടിയും പിടിച്ചു കയറാനുള്ള ഊര്‍ജ്ജം നല്‍കുന്നതാണ്.
കരുത്ത് , പൊരുതുന്നവര്ക്ക്അ, വര്‍പോലും അറിയാതെ ലഭിക്കുന്നത്. പരാജയം സമ്മതിക്കാതെ ഒരോ ഇഞ്ചിലും മുന്നേറാനുള്ള ശക്തി ഒരു നിമിഷം മുമ്പ് ലഭിച്ച തിരിച്ചടിയിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണ് പരാജയത്തിന്റെ പടുകുഴിയുടെ മുകളില്‍ പൊരുതുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തും പോരാട്ട വീര്യവും കാണിച്ചു തരുന്നത്.
നാട്ടിലെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തലയിണ പോരാട്ടത്തില്‍ നിന്നുള്ള രംഗങ്ങളാണ് ഇത്. അല്പം ഉയരത്തില്‍ കെട്ടിവെച്ച മരത്തടിയില്‍ ഇരിക്കുന്ന രണ്ടു കുട്ടികള്‍ -ഒരാണും ഒരു പെണ്ണും - മത്സരം നിയന്ത്രിക്കാന്‍ ചില മുതിര്‍ന്നവരും സമീപം ഉണ്ട്. നീളന്‍ തലയിണ ഉപയോഗിച്ച് ഇരുവരും പോരാട്ടം തുടങ്ങുന്നു. ആദ്യ അടിയില്‍ തന്നെ പെണ്‍കുട്ടി വീഴുന്നു. എന്നാല്‍, നിലത്തു വീഴാതെ കാലുകള്‍ തടിയില്‍ പിണച്ച് വെയ്ക്കുന്നു. വീണ്ടും എഴുന്നേറ്റ് പോരാടുന്നു. അടുത്ത അടിയില്‍ വീണ്ടും തടിയിലേക്ക് വീഴുന്നു. ഇത് ഒന്നല്ല പലവട്ടം ആവര്‍ത്തിക്കുന്നു.
ഒരു വേള, വീണു കിടന്നിിട്ടും എതിരാളിയുടെ തലയിണ കാലുകള്‍ കൊണ്ട് തടഞ്ഞു വെയ്ക്കുന്നു. പലവട്ടം നിലം പതിക്കുമെന്ന് ഉറപ്പായ നിമിഷങ്ങള്‍ എന്നാല്‍, തോല്‍വി സമ്മതിക്കാന്‍ മനസില്ലാത്ത പിഞ്ചു ബാലിക, പോരാട്ടം വെറും തമാശയാണെന്നറിഞ്ഞിട്ടും വീണ്ടും കരുത്ത് വീണ്ടെടുത്ത് പോരാടുന്നു.
ഒടുവില്‍ തളരാതെ തന്നെ നിരന്തരം അടിച്ചു കൊണ്ടിരുന്ന എതിരാളിയായ ആണ്‍കുട്ടിയുടെ കൈകളില്‍ നിന്നും തലയിണ താഴെ വീണ സന്ദര്‍ഭത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ബാലിക തന്റെ ആയുധമായ തലയിണ ഉപയോഗിച്ച് ഒരടി കൊടുക്കുന്നു. എതിരാളി എല്ലാ ബാലന്‍സും തെറ്റി നിലത്ത് വീഴുന്നു. അതുവരെ പെണ്‍കുട്ടിയെ പ്രോത്സാഹിപ്പി്ചചു കൊണ്ടിരുന്ന കാഴ്ചക്കാരായ ജനക്കൂട്ടും അവളെ എടുത്ത് ആഹ്ളാദ നൃത്തം ചവിട്ടുന്നു.
തോല്‍വി സമ്മതിക്കാതെ നിരന്തരം പോരാടുന്നവര്‍ക്കുള്ളതാണ് വിജയമെന്ന് ഉദ്ധരിണകളും ഉപദേശവും കേട്ട് അവിശ്വസിച്ചവര്‍ക്കു മുന്നിലേക്കാണ് ഈ ജീിവിത യഥാര്‍ത്ഥ്യം വീഡിയോ ദൃശ്യമായി എത്തുന്നത്.
best pillow fight of the year..
pic.twitter.com/gblQFtMDIn
— Roald Engelbregt Gravning Amundsen (@_Rezka) January 8, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- സന്തോഷ് ട്രോഫി ; കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍

Latest News Tags
Advertisment