Troll Today News

ദേശീയ ചാനലിന്റെ അഭിമുഖം- മുന്‍ കൂട്ടി തയ്യാറാക്കിയ ചോദ്യത്തിന് പിണറായിയുടെ മൂന്‍ കൂട്ടി തയ്യാറാക്കിയ ഉത്തരം ?

Tue, Aug 08, 2017

Arabianewspaper 2845
ദേശീയ ചാനലിന്റെ അഭിമുഖം- മുന്‍ കൂട്ടി തയ്യാറാക്കിയ ചോദ്യത്തിന് പിണറായിയുടെ മൂന്‍ കൂട്ടി തയ്യാറാക്കിയ ഉത്തരം ?

തിരുവനന്തപുരത്ത് ആര്‍എസഎസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബനധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം എഴുതി വായിച്ചത് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നു. ദേശീയ ചാനലായ എന്‍ഡിടിവിയുടെ അഭിമുഖത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് ആരോപണം.


എന്‍ഡിടിവിയുടെ ആങ്കര്‍ സുനേത്ര ചൗധരിയുടെ സൗമ്യമായ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം എഴുതി വായിക്കുകയായിരുന്നു. ഇതിന്നര്‍ത്ഥം എന്തൊക്കെ ചോദ്യങ്ങള്‍ മുന്‍കൂട്ടി എഴുതി നല്‍കിയിരുന്നുവെന്നാണ്. ഇതിന്നുള്ള ഉത്തരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയിരുന്നുവെന്നുവേണം കരുതാന്‍.


എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി എഴുതി വെച്ച ഉത്തരങ്ങള്‍ വായിക്കുകയായിരുന്നു.


ചോദ്യങ്ങള്‍ മാറ്റി ചോദിച്ചാലോ ക്രമം മാറിയാലോ എന്താകുമായിരുന്നു സ്ഥിതിയെന്ന് ചിലര്‍ ചോദിക്കുന്നു. ബിജെപി അനുഭാവികളുടെ ട്രോളാണ് ഇതിനെ പരിഹസിച്ച് എത്തിയത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് കോണ്‍ഗ്രസില്‍ ടെലി പ്രോംപ്റ്ററില്‍ നോക്കി പ്രസംഗിച്ചതിനെ കളിയാക്കിയവരാണ് ഇപ്പോള്‍ എഴുതി വായിച്ച ഉത്തരങ്ങളുമായി എത്തിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തപ്പി മുഖ്യമന്ത്രി കുഴഞ്ഞതായും ഇവര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ