General News

കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവേണ്ടെന്ന് എന്‍സിപി

Tue, Nov 14, 2017

Arabianewspaper 5681
കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവേണ്ടെന്ന് എന്‍സിപി

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി നേതൃത്വം. കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍ എന്‍സിപിയിലെ ഭൂരിഭാഗം നേതാക്കളും രാജി അനിവാര്യമാണെന്ന് പറഞ്ഞെങ്കിലും സംസ്ഥാന നേതൃത്വം ചാണ്ടിയുടെ പിന്നില്‍ അണിനിരന്നു.


മന്ത്രി തോമസ് ചാണ്ടിയുടെ അഭാവത്തിലാണ് യോഗം നടന്നത്. പാര്‍ട്ടിയിലെ രണ്ടാമത്തെ എംഎല്‍എയും മുന്‍മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ യോഗത്തില്‍ വൈകിയാണ് എത്തിയത്. ദേശീയ നേതൃത്വം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന.


മന്ത്രി രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും സ്വന്തം സര്‍ക്കാരിനെതിരെ ഗതാഗത മന്ത്രി ഹര്‍ജിയുമായി കോടതിയില്‍ എത്തുന്നത് അപൂര്‍വ സംഭവമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഒന്നാം കക്ഷിയായ കേസാണിതെന്നും മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി വരണമെന്നും സാധാരണക്കാരനെ പോലെ കേസ് നേരിടണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


എന്നാല്‍, കോടതിയുടെ പരാമര്‍ശങ്ങള്‍ അന്തിമ വിധിയല്ലെന്നും ഇതിന്റെ പേരില്‍ മന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്നും എന്‍സിപി നേതൃ യോഗം തീരുമാനിച്ചു. ദേശീയ നേതൃത്വവും തോമസ് ചാണ്ടിയുടെ കൂടെയുണ്ടെന്നാണ് സൂചകനകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ