Sports News

ഇരട്ട കിരീട ലക്ഷ്യവുമായി കേരളം വോളി ഫൈനലില്‍

Wed, Feb 28, 2018

Arabianewspaper 1697
ഇരട്ട കിരീട ലക്ഷ്യവുമായി കേരളം വോളി ഫൈനലില്‍

ദേശീയ വോളിബോളിന്‍രെ പുരുഷ-വനിതാ കിരീടങ്ങള്‍ ലക്ഷ്യമിട്ട് കേരളത്തിന്റെ ടീമുകള്‍ ഇന്നിറങ്ങും. വനിതാ വിഭാഗത്തില്‍ വിജയികളെ നിശ്ചയിക്കുന്ന മത്സരത്തില്‍ കേരളത്തിന് എതിരാളി കരുത്തരായ റെയില്‍വേസ് ആണ്. ചരിത്രം ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ വോളിബോളില്‍ പുതിയ ചരിത്രം കുറിക്കാനാണ് കേരളത്തിന്റെ ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്.


കേരളത്തിന്റെ പരിശീലകന്‍ റെയില്‍ വേ ടീമിനെ പാളത്തിലെ കുതിപ്പു തടയാന്‍ അടവുകളുമായി തയ്യാറെടുത്തു കഴിഞ്ഞു. എല്ലാ വമ്പന്‍മാരേയും പരാജയപ്പെടുത്തിയാണ് കേരള വനിതാ ടീം കലാശപ്പോരാട്ടത്തിന് എത്തിയത്.


ചൊവ്വാഴ്ച നടന്ന സെമിയില്‍ തമിഴ് നാടിനെയാണ് കേരളം കീഴടക്കിയത്. പുരുഷ വിഭാഗക്കാരും സെമിയില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.


വനിതകള്‍ക്ക് ഇന്നത്തെ മത്സരം മധുര പ്രതികാരത്തിന്റെ കണക്കു തീര്‍ക്കുന്നതിനുള്ള അവസരം കൂടിയാണ്. കഴിഞ്ഞ തവണ റെയില്‍വേസിനോട് ഏറ്റുമുട്ടിയാണ് കേരളത്തിന് പരാജയം സമ്മതിക്കേണ്ടി വന്നത്. ഇക്കുറി കിരീടം തങ്ങള്‍ക്കു തന്നെയെന്ന് ഇവര്‍ ആണയിടുന്നു.


ഒരു മത്സരവും തോല്‍ക്കാതെ ഫൈനലില്‍ എത്തിയ പുരുഷ വിഭാഗവും ആത്മവിശ്വാസത്തിലാണ്. റെയില്‍വേ തന്നെയാണ് പുരുഷ വിഭാഗത്തിലും കേരളത്തിന്റെ എതിരാളികള്‍,. മലയാളി താരങ്ങളാണ് റെയില്‍വേസിനും കരുത്ത് നല്‍കുന്നത്. പ്രഭാകരന്‍, മനു ജോസഫ് എന്നിവരാണ് ഇവര്‍.


കരുത്തന്‍മാരുടെ പോരാട്ടത്തില്‍ തീപാറുമെന്നാണ് ഏവരും കരുതുന്നത്. കോഴിക്കോട്

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ