Sports News

പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Mon, Mar 05, 2018

Arabianewspaper 54183
പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

മാന്യന്‍മാരുടെ കളിയെന്ന് ക്രിക്കറ്റിന് വിശേഷണം ഉണ്ടായിരുന്നു.എന്നാല്‍, പലപ്പോഴും ഇതിന് വിഘാതമായി ചില ചെയ്തികള്‍ കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. ഇതിന് ഉദാഹരണമായിരുന്നു ഡര്‍ബിനില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥന്‍ ലിയോണ്‍ ചെയ്തത്.


ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴിസിനൊട് ചെയ്ത അപരാധത്തിന് ലിയോണ്‍ നേരിട്ട് മാപ്പു പറഞ്ഞു.


ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിനിടെ ലിയോണ്‍ ഡിവില്ലിയേഴ്‌സിന്റെ മുഖത്തേക്ക് പന്ത് ഇട്ടത്.


ഐസിസി.യുടെ അച്ചടക്ക സമിതി മാച്ച് റഫറി ജെഫ് ക്രോയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ലെവല്‍ വണ്‍ കുറ്റം ചുമത്തിയിരുന്നു,. ലിയോണ്‍ കുറ്റം സമ്മതിക്കുകയാണ് ഉണ്ടായത്. ഇതിനു ശേഷം ഡിവില്ലിയേഴ്‌സിനോട് മാപ്പു പറഞ്ഞു.


ഡേവിഡ് വാര്‍ണര്‍ ത്രോ ചെയ്ത പന്ത് കൈയില്‍ കിട്ടിയപ്പോഴെക്കും ലിയോണ്‍ ഡിവില്ലിയേഴ്‌സിനെ റണ്‍ ഔട്ടാക്കിയിരുന്നു. ക്രീസില്‍ വീണു കിടന്ന ഡിവില്ലിയേഴ്‌സിനു മുഖത്തേക്ക് പന്ത് ഇടുകയാണ് ലിയോണ്‍ ചെയ്തത്.


വാര്‍ണറും ഡിവില്ലിയേഴ്‌സിനെതിരെ ചേഷ്ടകള്‍ കാണിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത ക്വിന്റണ്‍ ഡികോക് വാര്‍ണറുമായി ഡ്രസിംഗ് റൂമില്‍ വെച്ച് വഴക്കിട്ടു, ഓസ്‌ട്രേലിയന്‍ താരങ്ങളോട് അതിരുവിട്ട ആഹ്‌ളാദ പ്രകടത്തിന്റെ പേരില്‍ ക്രിക്കറ്റ് ലോകം രോഷം പ്രകടിപ്പിക്കുകയാണ്.

Tags : Nathan Lyon 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ