Film review News

മുന്തിരിവള്ളിയില്‍ പൂവിട്ട സ്‌നേഹചിത്രം

Mon, Jan 23, 2017

Arabianewspaper 2607
മുന്തിരിവള്ളിയില്‍ പൂവിട്ട സ്‌നേഹചിത്രം

പുലിമുരുകന്‍ എന്ന തട്ടുപൊളിപ്പന്‍ ചി്ത്രത്തില്‍ നിന്ന് കുടുംബസ്ഥനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ കാണാനാകുന്നത്.


ആവേശവും താരാരാധനയും ചേരുവകളായി ഇറക്കിയ പുലിമുരുകനില്‍ നിന്ന് മുന്തിരി വള്ളികളിലെ ഉലഹന്നാനിലേക്കുള്ള പൊടുന്നനെ കുടുമാറ്റം നടത്തിയ ലാലിനെ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. യുവാക്കളാണ് പുലിമുരുകനില്‍ ആകൃഷ്ടനായതെങ്കില്‍ കുടുംബ പ്രേക്ഷകര്‍. പ്രത്യേകിച്ച് സ്ത്രീകളെയാണ് മുന്തിരിവള്ളികള്‍ ലക്ഷ്യമിട്ടത്.


സാധാരണ കുടുംബ നാഥനായി ലാല്‍ തിളങ്ങിയ നിരവധി ചിത്രങ്ങള്‍ ഉണ്ട്. ദൃശ്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം കഴിഞ്ഞ് ലാല്‍ ടൈപ്പാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് പിന്നീട് ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ കാണിച്ചു തന്നത്.


വീണ്ടും കുടുംബ ചി്ര്രതവുമായി ലാല്‍ എത്തുമ്പോള്‍ മുമ്പ് അവതരിപ്പിച്ച് ഫലിപ്പിച്ച കഥാപാത്രവും കഥയുമായി ബന്ധം പാടില്ലെന്ന നിഷ്‌കര്‍ഷത മോഹന്‍ ലാലിനുണ്ടായിരുന്നു.


അതിഭാവുകത്വം നിറഞ്ഞ കഥ പറച്ചില്‍ മുന്തിരി വള്ളിയില്‍ ഇല്ല. ലാളിത്യമാണ് മുഖമുദ്ര. ഒരു വിടിനെ ചുറ്റിപ്പറ്റി സംഭവിക്കുന്ന കഥാതന്തുവില്‍ നിന്ന് വികസിപ്പിച്ചെടുത്തതാണ് ചില സംഭവങ്ങള്‍. കുടുംബവും അതിലെ അംഗങ്ങളും അവരുടെ ബന്ധങ്ങളും ബന്ധനങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് കഥ.


പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായ ഉലഹന്നാനും വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്ന ആനിയമ്മയെന്ന കുടുംബിനിയെ അവതരിപ്പിക്കുന്ന മീനയും മക്കളായ രണ്ടു പേരും ചേര്‍ന്ന ഒരു ലോകം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും ഇളയ മകനുമൊപ്പം ഉലഹന്നാനും ആനിയമ്മയും സ്‌നേഹം നട്ടുവളര്‍ത്തുന്നതിനിടെ അപ്രതീക്ഷിതമായി പഴയൊരു പ്രണയ കാലത്തെ ഓര്‍മപ്പെടുത്തി കാമുകിയായിരുന്ന സ്ത്രീ കടന്നു വരുമ്പോഴുണ്ടാകുന്ന കുടുംബ സംഘര്‍ഷങ്ങള്‍... എന്നാല്‍., അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ബിജുമേനോന്‍ ആശാ ശരത് ഭാര്യാ-ഭര്‍തൃ ബന്ധത്തെ ഓര്‍മപ്പെടുത്തുന്ന ചില സവിശേഷ മുഹൂര്‍ത്തങ്ങളും ഇതില്‍ നിറയുന്നു,.


പ്രണയം ഏതു കാലത്തിലും പൂവണിയുന്നതും സ്വന്തം ഭാര്യയെ പ്രണയിക്കുന്നതിലൂടെ ഉലഹന്നാന്‍ കൈമോശം വന്ന കാമുക ഹൃദയം തിരിച്ചു പിടിക്കുന്നതും ചിത്രത്തെ രസകരമായ സംഭവങ്ങളിലേക്ക് എത്തിക്കുന്നു.


പഴയ കാല പ്രണയത്തിന്റെ നൈര്‍മല്യതയ്‌ക്കൊപ്പം പുതിയ തലമുറയിലെ പ്രണയവും ഉലഹന്നാന്റെ മകളിലൂടെ ആവിഷ്‌കരിക്കുന്നു. ആയാസരഹിതമായി അഭിനയിക്കുന്ന ലാലിന്റെ നടന വൈഭവം തന്നെയാണ് ചിത്രത്തിന്റെ ഹൈലറ്റ്‌സ്. ലാല്‍ -മീന ജോഡികളുടെ രസതന്ത്രവും ഇതില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു.
അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജൂണ്‍ മക്കളുടെ വേഷത്തിലെത്തുന്ന ഐമ ,. സനൂപ് എന്നിവരും മികവുറ്റതാക്കിയതാണ് ഇതിലെ കഥാപാത്രങ്ങള്‍.


എം ജയചന്ദ്രനും ബിജിബാലും ഒരുക്കിയ ഗാനങ്ങളും റഫീഖ് അഹമദ് രചിച്ച് ജയചന്ദ്രന്‍ ഈണമിട്ട് ശ്രേയ ഘൊശാലും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച അത്തിമരക്കൊമ്പിലെ എന്ന ഗാനം മികവുറ്റതാണ്. കുട്ടനാടിന്റെ ദൃശ്യചാരുത ഒപ്പിയെടുത്ത ക്യാമറമാന്‍ പ്രമോദ് കെ പിള്ളയും തന്റെ ഭാഗം ഭംഗിയായി നിര്‍വഹിച്ചു,


സിന്ധുരാജിന്റെ തിരക്കഥയും ജിബു ജേക്കമ്പിന്റെ രസച്ചരട് പൊട്ടിക്കാത്ത ഒതുക്കമുള്ള സംവിധാന ചാരുതയും മുന്തിരിവളളികളെ മികവുറ്റതാക്കുന്നു.


 

Tags : Film Review 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ