Travel News

മൂന്നാര്‍- മികച്ച പ്രണയസങ്കേതം

Thu, Jun 01, 2017

Arabianewspaper 3097
മൂന്നാര്‍- മികച്ച പ്രണയസങ്കേതം

രാജ്യത്തെ ഏറ്റവും മികച്ച റൊമാന്റ്ക് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരം മൂന്നാറിന്. പ്രമുഖ ട്രാവല്‍ മാസികയായ ലോണ്‍ലി പ്ലാനെറ്റാണ് തങ്ങളുടെ വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയത്.


മഞ്ഞും മലയും പച്ചപ്പും എല്ലാം നിറഞ്ഞ മൂന്നാറാണ് തങ്ങളുടെ ഇഷ്ട പ്രണയ സങ്കേതമെന്ന് ഏവരും ഒന്നടങ്കം പറയുന്നു.


മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഡയനാ പെന്റിയില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ അവര്‍ഡ് ഏറ്റുവാങ്ങി.


ലോണ്‍ലി പ്ലാനെറ്റിന്റെ ആറാമത് ഇന്ത്യ ട്രാവല്‍ അവാര്‍ഡ് നിശയിലാണ് കേരള ടൂറിസത്തിന് അവാര്‍ഡ് ലഭിച്ചത്.


ഹണിമൂണ്‍ ട്രിപ്പിനായി ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് മൂന്നാറാണെന്നത് കൗതുകകരമാണ്. 365 ദിവസവും സൂര്യ പ്രകാശവും അതോടൊപ്പം തണുപ്പും ലഭിക്കുന്ന, ഇതിനൊപ്പം മനോഹര കാഴ്ചകളും നിറഞ്ഞ മൂന്നാറിനെയാണ് ആഭ്യന്തര ടൂറിസ്റ്റുകളും ഇഷ്ടപ്പെടുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്ക് കോവളം കഴിഞ്ഞാല്‍ മൂന്നാര്‍ ആണ് ഇഷ്ട കേന്ദ്രം.


കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ ആകെ ടൂറിസ്റ്റുകളുടെ എണ്ണം 2015 നേക്കാള്‍ കൂടുതലാണ്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 6.23 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.67 ശതമാനവും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ