General News

മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

Fri, Jul 14, 2017

Arabianewspaper 388
മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

മൂന്നാര് കയ്യേറ്റ വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിനു പിന്നാലെ ആര്‍ഡിഓഫീസിലെ നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.


സബ് കളക്ടറുടെ സംഘത്തിലുണ്ടായിരുന്ന കയ്യേറ്റം ഒഴിപ്പിക്കല്‍ ടീമംഗങ്ങളെയാണ് കൂട്ടത്തോടെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.


പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്ദ്ദ ഫലമായാണ് സ്ഥലമാറ്റം എന്ന് ആരോപണം ഉണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സബ് കളക്ടര്‍ക്ക് സഹായം ചെയ്തവരാണ് ഇവര്‍.


അഡീഷണല്‍ തഹസീര്‍ദാറിനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. 12 ഉദ്യോസഥരില്‍ പകുതിയിലേറെ പേരെ സ്ഥലം മാറ്റിയിരുന്നു. ഇനിയും സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് സൂചനകള്‍.


കയ്യേറ്റത്തിനെതിരെ നടപടി എടുത്തതിന്റെ പേരിലാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ നേരത്തെ സ്ഥലം മാറ്റിയത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ