General News

റെയില്‍ വേ അപ്രന്റീസുകള്‍ ട്രെയിന്‍ തടഞ്ഞു, സബര്‍ബന്‍ ഗതാഗതം സ്തംഭിച്ചു

Tue, Mar 20, 2018

Arabianewspaper 313
റെയില്‍ വേ അപ്രന്റീസുകള്‍ ട്രെയിന്‍ തടഞ്ഞു, സബര്‍ബന്‍ ഗതാഗതം സ്തംഭിച്ചു

റെയില്‍ വേ അപ്രന്റീസുകളായവര്‍ക്ക് തൊഴില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തെ തുടര്‍ന്ന് മുംബൈയിലെ സബര്‍ബന്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു.


റെയില്‍ വേയുടെ അപ്രന്റീസ് പരീക്ഷ പാസായവരാണ് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്.


സമരത്തെ തുടര്‍ന്ന് 30 സബര്‍ബന്‍ ട്രെയിനുകള്‍ റദ്ദാക്കി.യെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാട്ടുംഗ, ഛത്രപതി ശിവജി ടെര്‍മിനനസ് എന്നിവടങ്ങളിലാണ് സമരം,. ദാദര്‍-മാട്ടുംഗ റൂട്ടിലാണ് ഗതാഗതം രാവിലെ മുതല്‍ തടസപ്പെട്ടത്. ടാക്കുകളില്‍ കുത്തിയിരുന്ന അഞ്ഞൂറോളം സമരക്കാരെ പോലീസെത്തി നീക്കം ചെയ്തു.


പോലീസെത്തി സമരക്കാരെ നീക്കിയതോടെ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു. ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും റെയില്‍ വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. റെയില്‍ വേയിലേക്ക് ഉടനെ തന്നെ നടക്കുന്ന റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ സമരം ചെയ്യുന്നവരോട് മന്ത്രി പറഞ്ഞു.


റെയില്‍ വേ ജോലികള്‍ക്ക് 20 ശതമാനം സംവരണം അപ്രന്റീസുകള്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് പ്രായത്തിലും ഇളവു അനുവദിച്ചിട്ടുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.മാര്‍ച്ച് 31 ന് മുമ്പ് ജോലിക്കായി അപേക്ഷിക്കാനും രാജ്യത്തെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രിയുടെ പ്ത്രക്കുറിപ്പില്‍ പറയുന്നു.


സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ മഹാരാഷ്ട്ര നവനിര്‍മാണ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെ സന്ദര്‍ശിച്ചു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ