OMG News

കുഞ്ഞിനേയും അമ്മയേയും കാറിലിരുത്തി പോലീസ് ടൊ വാന്‍ കെട്ടിവലിച്ചു

Sun, Nov 12, 2017

Arabianewspaper 161
കുഞ്ഞിനേയും അമ്മയേയും കാറിലിരുത്തി പോലീസ് ടൊ വാന്‍ കെട്ടിവലിച്ചു

ഗതാഗത നിയമം ലംഘിച്ച് കാര്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് മനുഷ്യത്വ രഹിതമായി പെരുമാറിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി.


ഏഴുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് പോലീസ് നടപടി. കാറിനുള്ളില്‍ അമ്മയും കുഞ്ഞും ഉണ്ടെന്ന് വഴിയാത്രക്കാര്‍ വിളിച്ചു പറഞ്ഞിട്ടും പോലീസ് കൃത്യ നിര്‍വഹണവുമായി മുന്നോട്ടു പോകുകയായിരുന്നു.


മുംബൈയിലെ മലാഡ് എസി വി റോഡിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


സ്ത്രീ വിളിച്ചു പറഞ്ഞിട്ടും പോലീസ് ഗൗനിച്ചില്ല. ഇതോടെ വഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്യുകയും വീഡിയോ മൊബൈലില്‍ എടുക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നും പോലീസിനെ പിന്തിരിപ്പിച്ചില്ല. അസുഖമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു താനെന്ന് സ്ത്രീ പറഞ്ഞു.


അനധികൃത പാര്‍ക്കിംഗിന് പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കാന്‍ നിയമ വ്യവസ്ഥ ഉണ്ടെന്നിരിക്കെയാണ് കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പോലീസ് അത്യുത്സാഹം കാട്ടിയത്. ഡ്രൈവറോ യാത്രക്കാരോ ഇല്ലാതെ ഉപേക്ഷിച്ചു പോകുന്ന കാറുകളാണ് സാധാരണ കെട്ടിവലിച്ചു മാറ്റുന്നത്. യാത്രക്കാരെ, പ്രത്യേകിച്ച് സ്തീയും കുഞ്ഞും അകത്തിരിക്കുമ്പോള്‍ അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയിലാണ് കാര്‍ ഉയര്‍ത്തി കെട്ടി വലിച്ചു കൊണ്ടു പോയത്.


ഇങ്ങിനെ ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ പേര് വ്യക്തമാക്കുന്ന നെയിംപ്ലേറ്റു യൂണിഫോമില്‍ ഇല്ലായിരുന്നു,.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ