General News

വരുണ്‍ ധവാന് ട്രാഫിക് പിഴ ചുമത്തിയ മുംബൈ പോലീസ് കുടുങ്ങി

Thu, Nov 23, 2017

Arabianewspaper 6092
വരുണ്‍ ധവാന് ട്രാഫിക് പിഴ ചുമത്തിയ മുംബൈ പോലീസ് കുടുങ്ങി

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ കാറിനു പുറത്തേക്ക് തലനീട്ടി ആരാധികയ്ക്ക് സെല്‍ഫി എടുക്കാന്‍ അവസരം നല്‍കിയ ചിത്രം മാധ്യമങ്ങളില്‍ വന്നതിനു പിന്നാലെ മുംബൈ പോലീസ് അദ്ദേഹത്തിന് പിഴയൊടുക്കാന്‍ നോട്ടീസ് അയച്ചത് പുലിവാലായി.


വരുണ്‍ ധവാനും ആരാധികയും രണ്ടു വാഹനങ്ങളിലായിരുന്നു. മുംബൈയിലെ നിരത്തില്‍ ഗതാഗതക്കുരുക്കില്‍ പെട്ടപ്പോഴാണ് ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി ബോളിവുഡ് നടനെ കണ്ടത്. ഉടനെ പെണ്‍കുട്ടി തന്റെ മൊബൈലില്‍ വരുണിന്റെ ചിത്രം എടുത്തു. തുടര്‍ന്ന് തലപുറത്തിട്ട വരുണ്‍ പെണ്‍കുട്ടിയില്‍ നിന്നും മൊബൈല്‍ വാങ്ങി സെല്‍ഫി ചിത്രം എടുത്തു കൊടുത്തു. ഇതിന്റ ചിത്രമാണ് മാധ്യമങ്ങളില്‍ വന്നത്.


എന്നാല്‍. കയ്യും തലയും പുറത്തിട്ട് അപകടകരമായി യാത്ര ചെയ്തതിന്റെ നിമയന ലംഘനം ചൂണ്ടിക്കാട്ടി മുംബൈ പോലീസ് ധവാന് ചെലാന്‍ അയയ്ക്കുകയായിരുന്നു. അടുത്ത തവണ കൂടുതല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.


ബോളിവുഡ് സില്‍വര്‍ സ്‌ക്രീനില്‍ ഇത്തരം സാഹസികത ചേരുമെന്നും പൊതുനിരത്തില്‍ ഇങ്ങിനെ ചെയ്യുന്നത് നിങ്ങളുടെ ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്ന് മുംബൈ പോലീസ് ഓര്‍മിപ്പിച്ചു


എന്നാല്‍, ഇതിനു മറുപടിയായി പലരും പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍, ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ എന്നിവര്‍ വാഹനത്തില്‍ നിന്നും തലയും കൈയും പുറത്തിട്ട് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് ഇവര്‍ക്കും ചെലാന്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയിയിരുന്നു




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ