General News

യുഎഇ: മുഹറം അവധി 21 ന്

Tue, Sep 19, 2017

Arabianewspaper 340
യുഎഇ: മുഹറം അവധി 21 ന്

യുഎഇയില്‍ ഹിജിറ പുതുവര്‍ഷം അവധി സെപ്തംബര്‍ 21 വ്യാഴാഴ്ച ആയിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു., ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള വര്‍ഷത്തിലെ ആദ്യ ദിവസമാണ് ഇത്. മുഹറം മാസത്തിലെ ഒന്നാം തീയതി പൊതു അവധിയായി യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.


പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും വ്യാഴാഴ്ച അവധിയാണ്. മുഹറം ഒന്ന് പൊതു അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ചന്ദ്രനെ ദര്‍ശിക്കുന്നത് അനുസരിച്ച് മാസപ്പിറവി കണക്കാക്കുന്നതിനാലാണ് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം എന്ന് അവധിയായിരിക്കുമെന്ന് പ്രഖ്യാപിക്കാതിരുന്നത്.


വ്യാഴവും തുടര്‍ന്നുള്ള വെള്ളിയും ശനിയും പതിവ് അവധി ദിനങ്ങളായവര്‍ക്ക് ഇനി ഞായറാഴ്ചയായിരിക്കും പ്രവര്‍ത്തി ദിവസം. ശനിയാഴ്ച പ്രവര്‍ത്തി ദിനമുള്ളവര്‍ക്ക് തുടര്‍ച്ചയായി രണ്ടു ദിവസം അവധി ലഭിക്കും.

Tags : Muharram 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ